ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു; കൊലപ്പെടുത്തിയത് മാനഹാനി ഭയന്ന്; കുറ്റസമ്മതവുമായി മാതാവ്

മലപ്പുറം: താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമുടിയ സംഭവത്തിൽ കുറ്റസമ്മതവുമായി മാതാവ്. മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിടുകയും ചെയ്തു. ഒരു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ച് കുഞ്ഞി​ന്റെ മൃതദേഹം പുറത്തെടുത്തു. ഫോറെൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. കുഞ്ഞി​നെ ബക്കറ്റിൽ വെള്ളം നിറച്ച ശേഷം മുക്കി കൊല്ലുകയായിരുന്നുവെന്നു അമ്മ ജുമൈലത്ത് പോലീസിനോട് സമ്മതിച്ചു.

തിരൂർ തഹസീൽദാർ എസ് ഷീജ, താനൂർ ഡിവൈഎസ്പി വിവി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ നടത്തിയത്.

പുറത്തെടുത്ത മൃതദേഹം പോസ്സ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. മൂന്നു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജന്മം നൽകിയ കുഞ്ഞിനെ താനൂർ പരിയാപുരം സ്വദേശി ജുമൈലത്ത് (29) കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ വീടിനടുത്തുള്ള പറമ്പിൽ കുഞ്ഞിൻറെ മൃതദേഹം കുഴിച്ചു മൂടിയതായി പൊലീസിനോട് പറഞ്ഞത്. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

Other news

തലയും പിള്ളേരും വീണ്ടും എത്തുന്നു; റി റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’

മലയാള ചിത്രങ്ങളുടെ റി റിലീസിംഗ് കാലമാണിപ്പോൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത്...

കുവൈത്തിൽ വൻ തീപിടുത്തം

രണ്ടിടത്തായാണ് കുവൈത്തിൽ തീപിടുത്തമുണ്ടായത്. ജാബർ അൽ അഹമ്മദ്, അൽ വഫ്ര ഏരിയകളിലാണ്...

വളർത്തു നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; അയൽവാസിയായ യുവാവിനെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി ആക്ഷേപം. മരിയാപുരം സ്വദേശി...

പെരുമ്പാവൂരിലെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ രാജഗിരി ആർട്‌സ് ആന്റ് സയൻസ് കോളേജിൽ വിദ്യർത്ഥിനി...

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...
spot_img

Related Articles

Popular Categories

spot_imgspot_img