News4media TOP NEWS
ഓടുന്ന ട്രെയിനിൽ നിന്നും ചാടി; ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലുള്ള വിടവിൽ കുടുങ്ങി പിടഞ്ഞ യുവതിക്ക് രക്ഷകരായി റയിൽവേ പോലീസ് ! ‘ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല’; കെ.സുരേന്ദ്രന്‍ രാജിവയ്ക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം തിരുവല്ലയിൽ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ തിരുവനന്തപുരത്ത് സിഐ അടക്കമുള്ള പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; 12 പേർ അറസ്റ്റിൽ

ഇപി ജയരാജനു പിന്നാലെ രമേശ് ചെന്നിത്തലയും കുരുക്കിലേക്ക്; ഒരു വക്കീൽ നോട്ടീസു പോലും അയക്കാത്തതിന് പിന്നിൽ ദല്ലാളിന്റെ ഭീഷണിയോ? ബിജെപിയുടെ ചൂണ്ടയിൽ ചെന്നിത്തലയും കുരുങ്ങിയോ? കൂട്ടത്തിൽക്കുത്താൻ ഒരുങ്ങി ചെന്നിത്തല വിരുദ്ധർ

ഇപി ജയരാജനു പിന്നാലെ രമേശ് ചെന്നിത്തലയും കുരുക്കിലേക്ക്; ഒരു വക്കീൽ നോട്ടീസു പോലും അയക്കാത്തതിന് പിന്നിൽ ദല്ലാളിന്റെ ഭീഷണിയോ? ബിജെപിയുടെ ചൂണ്ടയിൽ ചെന്നിത്തലയും കുരുങ്ങിയോ? കൂട്ടത്തിൽക്കുത്താൻ ഒരുങ്ങി ചെന്നിത്തല വിരുദ്ധർ
April 29, 2024

തിരുവനന്തപുരം: ഇടത് മുന്നണി കൺവീനർ ഇപി ജയരാജനെ ചുറ്റിപ്പറ്റിയുള്ള വിവാദം സജീവമാക്കി നിർത്തുമ്പോഴും ബിജെപിയെ കടന്നാക്രമിക്കുന്നതിൽ കെപിസിസി നേതാക്കൾ പിന്നാക്കം പോയി എന്ന വിമർശനം ശക്തമാണ്. ഇതിനിടെ പുതിയ ആരോപണവും ഉയർന്നിരിക്കുകയാണ്. ബിജെപിയിൽ അംഗത്വമെടുക്കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ആശയവിനിമയം നടത്തിയെന്ന ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തലാണ് ആക്ഷേപത്തിന് ആധാരം. ഇത് കെപിസിസി നേതൃയോഗത്തിൽ ചർച്ചയാകാനാണ് സാധ്യത. ചർച്ചകൾ 45 ശതമാനം പൂർത്തിയായിരുന്നുവെന്ന ദല്ലാളിന്റെ ആരോപണം ചെന്നിത്തല ഇതുവരെ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. മറ്റ് പല വിഷയങ്ങളിലും വേഗത്തിൽ അഭിപ്രായം പറയാറുളള ചെന്നിത്തല ഇക്കാര്യത്തിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും മൗനത്തിലാണ്.

കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനുമായ രമേശ് ചെന്നിത്തലക്കെതിരെയുള്ള ഗുരുതരമായ ആരോപണം തള്ളിക്കളയാൻ കെപിസിസി നേതൃത്വവും ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവും, കെപിസിസി അധ്യക്ഷനും ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ആക്ഷേപത്തിന് ആക്കം കൂട്ടുന്നു. ഇപി വിഷയത്തിൽ ചെന്നിത്തല കാര്യമായ പ്രതികരണമൊന്നും നടത്താത്തതിന് പിന്നിൽ ദല്ലാളിന്റെ ഭീഷണിയുണ്ടോ എന്ന് സംശയിക്കുന്നവരും പാർട്ടിക്കുള്ളിലുണ്ട്.

അടുത്ത മാസം നാലിന് ചേരുന്ന കെപിസിസി യോഗത്തിൽ ചെന്നിത്തല വിരുദ്ധർ ആരോപണം ഉന്നയിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം. ഗുരുതരമായ ആരോപണം പൊതുമധ്യത്തിൽ ഉന്നയിച്ച വ്യക്തിക്കെതിരെ ഒരു വക്കീൽ നോട്ടീസു പോലും അയക്കാത്തതിന് പിന്നിൽ ഭയപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടാകുമെന്നാണ് ചെന്നിത്തലയെ എതിർക്കുന്നവർ പറയുന്നത്. കെപിസിസി പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, മുൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയെ അടർത്തി എടുക്കാൻ ബിജെപി ചൂണ്ടയിടുകയും അതിൽ ഭാഗികമായി വിജയിക്കുകയും ചെയ്തുവെന്ന ദല്ലാളിന്റെ ആരോപണത്തെ നിഷേധിക്കാത്തതാണ് ഇവരെ ചൊടിപ്പിക്കുന്നത്. ബിജെപിയിൽ ചേരുന്നതു സംബന്ധിച്ച വെളിപ്പെടുത്തൽ നിഷേധിക്കാത്തതിന് പിന്നിൽ മറ്റ് പല താൽപര്യങ്ങളുമുണ്ടെന്നാണ് ആരോപണമുയരുന്നത്.

 

Read Also:ഉഷ്ണതരം​ഗം അതീവ​ഗുരുതമാകുന്നു; പാലക്കാട് യെല്ലോ മാറി ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് രണ്ടാം ഘട്ട താപനില മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമായി

 

Related Articles
News4media
  • Kerala
  • News
  • Top News

‘ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല’; കെ.സുരേന്ദ്രന്‍ രാ...

News4media
  • Kerala
  • News

ലോട്ടസ് സംവിധാനം തകരാറിൽ; സംസ്ഥാനത്തെ ലോട്ടറി വിതരണം ഭാഗികമായി നിലച്ചു

News4media
  • Kerala
  • News
  • Top News

തിരുവല്ലയിൽ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ

News4media
  • Kerala
  • News
  • News4 Special

സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ ഹെൽമറ്റ്; കോൾ ലിസ്റ്റിൽ ഉൾപ്പെടാതിരിക്കാനും തന്ത്രം മെനഞ്ഞു; മദ്യപിച...

News4media
  • Editors Choice
  • Kerala
  • News

സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണ്…സ്കൂൾ ഹെഡ്മാസ്റ്റർ, വിജിലൻസ്, പോലീസ്… ഹിയറിംഗ...

News4media
  • Kerala
  • News
  • News4 Special
  • Top News

25.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

പെരുമ്പാവൂർ സ്വദേശിനിയായ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; പ്രതി അടുത്ത സുഹൃത്ത്, ഇൻഫോ പാ...

News4media
  • Editors Choice
  • News
  • Pravasi

വാഹനം ഓടിച്ചത് ലൈസൻസും ഇൻഷുറൻസും ഇല്ലാതെ; സൈക്ലിസ്റ്റിൻ്റെ മരണം; യുകെയിൽ മലയാളി യുവതിക്ക് നാലു വർഷം ...

News4media
  • Editors Choice
  • India
  • News

ഇനി ആറു മാസം മഞ്ഞിനിടയിൽ; ബദരീനാഥിൽ ക്ലീനപ്പ് ഡ്രൈവ്; നീക്കിയത് 1.5 ടൺ മാലിന്യം

News4media
  • Kerala
  • News

ആഭ്യന്തര മന്ത്രിയുടെ അനുമതിയില്ലാതെ എഡിജിപിക്ക് ആർ എസ് എസ് നേതാവിനെ കാണാൻ കഴിയില്ല;ആർ എസ് എസും മുഖ്യ...

News4media
  • Kerala
  • News
  • Top News

‘ലോക കേരളസഭ മാറ്റിവെയ്ക്കണം’; കുവൈറ്റില്‍ മരിച്ചവരിലേറെയും മലയാളികൾ; രമേശ് ചെന്നിത്തല

News4media
  • Kerala
  • News
  • Top News

സംസ്ഥാനം നാഥനില്ലാ കളരിയായി മാറി; ഡിജിപിയുണ്ടോ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]