News4media TOP NEWS
കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ

ഓസ്കാർ നേടിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ സ്ത്രീ മുന്നേറ്റങ്ങളില്‍ തിളക്കമുള്ള ഏടായി ‘ലാപതാ ലേഡീസ്

ഓസ്കാർ നേടിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ സ്ത്രീ മുന്നേറ്റങ്ങളില്‍ തിളക്കമുള്ള ഏടായി ‘ലാപതാ ലേഡീസ്
September 24, 2024

ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ‘ലാപതാ ലേഡീസ്’ എന്ന ഹിന്ദി ചിത്രത്തിന് രാജ്യത്തിന്റെ കയ്യടി.After being selected as India’s official entry for the Oscars, the Hindi film ‘Lapata Ladies’ is applauded by the country

പുരസ്കാരം നേടിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ സ്ത്രീ മുന്നേറ്റങ്ങളില്‍ തിളക്കമുള്ള ഏടായി ‘ലാപതാ ലേഡീസിന്റെ’ പേര് എഴുതിച്ചേർക്കപ്പെട്ടു കഴിഞ്ഞു.
തിയേറ്ററിൽ വീണുപോയൊരു സിനിമ വീണിടത്ത് നിന്ന് ഫീനിക്‌സ്‌ പക്ഷിയെ പോലെ പറന്ന് സിനിമാ ലോകത്തിന്റെ ആകാശത്ത് വട്ടമിടുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

അഭിനേതാക്കളുടെ താരമൂല്യമോ, ബ്രഹ്മാണ്ഡ സെറ്റുകളോ, പൊടിക്കുന്ന കോടികളോ അല്ല, കഥയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നതായിരുന്നു ‘ലാപതാ ലേഡീസി’ന് ലഭിച്ച സ്വീകാര്യത.

സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ത്യജിച്ച് വിവാഹമെന്ന ചങ്ങലയ്ക്ക് മുന്നില്‍ കഴുത്തുനീട്ടേണ്ടി വരുന്ന ഒരുപാട് ഇന്ത്യന്‍ ഗ്രാമീണ പെണ്‍കുട്ടികളുടെ തുറന്നുപറച്ചിലാണ് ചിത്രം.

രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം, രാജ്കുമാർ റാവുവിന്റെ ശ്രീകാന്ത് എന്നിവ അടക്കം 29 ചിത്രങ്ങളെ കടത്തിവെട്ടിയാണ് കിരൺ റാവു സംവിധാനം ചെയ്ത ചിത്രം ഓസ്കർ എൻട്രിക്ക് യോഗ്യത നേടിയത്.

വിവാഹം കഴിഞ്ഞ് ഭർത്തൃവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് വധു മാറി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നിതാൻഷി ​ഗോയൽ, പ്രതിഭാ രത്ന, സ്പർശ് ശ്രീവാസ്തവ, രവി കിഷൻ എന്നിവരാണ് ചിത്രത്തലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാൾ ആമിർ ഖാനാണ്. ഈ വർഷം ആദ്യമാണ് ചിത്രം പുറത്തിറങ്ങിയത്.

5 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. എന്നാൽ, ബോക്സോഫിസിൽ ചിത്രം 23 കോടിയാണ് നേടിയത്. അവതരണശൈലിയിലെയും പ്രമേയത്തിലെയും വ്യത്യസ്ത കൊണ്ടാണ് ചിത്രം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയത്.

Related Articles
News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • Kerala
  • News
  • News4 Special

ഈ മണ്ഡലക്കാലം കഴിഞ്ഞാലുടൻ ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റ്; സാധ്യത പഠനം പൂർത്തിയായി

News4media
  • News4 Special
  • Top News

11.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

പുറമെ ശാന്തമാണെങ്കിലും അകം വേവുന്നുണ്ട്; കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതം; കെ.​പി.​സി.​സ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]