സംസ്ഥാനത്ത് ചിക്കനും ബീഫിനും വില കുതിച്ചുയർന്നതിന് പിന്നാലെ പച്ചക്കറി വിലയും കുതിയ്ക്കുന്നു. തെക്കൻ ജില്ലകളിൽ 370 രൂപയായിരുന്ന ബീഫ് വില ചിലയിടങ്ങളിൽ 420 വരെയെത്തി. സംസ്ഥാനത്തെ ഇറച്ചിക്കോഴി ഉത്പാദനം ഇടിഞ്ഞതോടെ കോഴിവിലയും 160-170 രൂപയിലെത്തിയിരുന്നു. പിന്നാലെയാണ് പച്ചക്കറികൾക്കും വില കുതിച്ചു കയറിയത്. കിലോയ്ക്ക് 60 രൂപ വിലയുണ്ടായിരുന്ന ബീൻസ് പയറിന്റെ വില 200 ആയി വർധിച്ചു. 40 രൂപയായിരുന്ന പാവയ്ക്ക വില 120 ആയി ഉയർന്നു. 60 രൂപയുടെ പച്ചപ്പയറിന് 120 രൂപയായി. 20 രൂപയായിരുന്ന വെള്ളരിക്ക വില 50 രൂപയിലെത്തി. ക്യാരറ്റ് 45 ൽ നിന്നും 80 ലേയ്ക്കും. ബീറ്റ്‌റൂട്ട് 40 ൽ നിന്നും 80 ലേയ്ക്കും എത്തി. 60 രൂപയായിരുന്ന പച്ചമുളകിന് 100 രൂപയാണ് വില. വില വർധിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റും താളംതെറ്റി. വിവിധയിടങ്ങളിൽ മീനിനും വില ഉയർന്നിട്ടുണ്ട്.
Read also: വട്ടവട ചിലന്തിയാറിലെ തടയണ ; അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം