77 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം അയൽ രാജ്യത്തേക്ക് ട്രെയിൻ സർവീസുമായി ഇന്ത്യ

കൊൽക്കത്ത: 77 വർഷത്തെ ഇടവേളയ്ക്കു ശേഷം ബംഗ്ലദേശിലെ രാജ്ഷാഹിയേയും ഇന്ത്യയിലെ കൊൽക്കത്തയേയും ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധവും മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ രാജ്ഷാഹിയിലെ വ്യാപാരികൾ.After a long gap of 77 years, India has started a train service to Bangladesh

രാജ്ഷാഹിയെ വ്യാപാര-വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ ട്രെയിൻ സഹായിക്കുമെന്നായിരുന്നു പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലദേശ് സംഗ്ബാദ് സംഗസ്ത (ബിഎസ്എസ്)യുടെ പ്രതികരണം.

ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പതിവായി യാത്ര ചെയ്യുന്ന വ്യാപാരികൾക്കും ട്രെയിൻ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു രാജ്ഷാഹി-കൊൽക്കത്ത ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

1947ൽ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിനു മുൻപു രാജ്ഷാഹി-കൊൽക്കത്ത ട്രെയിൻ സർവീസുണ്ടായിരുന്നു. എന്നാൽ, വിഭജനത്തിന് പിന്നാലെ ട്രെയിൻ സർവീസും നിലച്ചു.

ഇന്ത്യയ്ക്കും ബംഗ്ലദേശിനും ഇടയിലുള്ള നാലാമത്തെ രാജ്യാന്തര ട്രെയിനാണിത്. കൊൽക്കത്ത-ധാക്ക ‘മൈത്രീ എക്‌സ്‌പ്രസ്’, കൊൽക്കത്ത-ഖുൽന ‘ബന്ധൻ എക്‌സ്പ്രസ്’, ന്യൂ ജൽപായ്ഗുഡി-ധാക്ക ‘മിതാലി എക്‌സ്പ്രസ്’ എന്നിവയാണു മുൻഗാമികൾ.

രാജ്ഷാഹി-കൊൽക്കത്ത ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതു വടക്കൻ ബംഗ്ലദേശിലെയും രാജ്ഷാഹി ഡിവിഷനിലെയും ജനങ്ങൾക്ക് ഏറെ ഗുണകരമാകും. യാത്ര സുഗമമാക്കുന്നതിനൊപ്പം ഇന്ത്യയുമായി നല്ല ആശയവിനിമയ ബന്ധം സൃഷ്ടിക്കാനും പുതിയ ട്രെയിൻ വഴിയൊരുക്കുമെന്നാണു ബംഗ്ലാദേശിലുള്ളവർ കരുതുന്നത്.

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവയുമായുള്ള ആശയവിനിമയത്തിൽ പുതിയ ട്രെയിൻ രാജ്ഷാഹിയുടെ പ്രാധാന്യം വർധിപ്പിക്കുമെന്നു സിറ്റി കോർപറേഷൻ മേയർ ഖൈറുസ്സമാൻ ലിറ്റൺ പറഞ്ഞു. രാജ്ഷാഹിയിൽനിന്ന് നൂറുകണക്കിന് രോഗികളാണു ദിവസവും ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരുന്നത്

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

‘അൾട്ട്’, ‘ഉല്ലു’…ഒടിടി ആപ്പുകൾക്ക് നിരോധനം

‘അൾട്ട്’, ‘ഉല്ലു’...ഒടിടി ആപ്പുകൾക്ക് നിരോധനം ന്യൂഡൽഹി: സ്ത്രീകളെ അപമാനകരമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ലൈംഗികത...

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി...

അവരുടെ പുറംവും വയറും കാണാം

ന്യൂഡൽഹി: ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ കയറിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ...

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം ജയ്പൂര്‍: സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര...

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം വയനാട്: സുൽത്താൻബത്തേരി വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു....

മഴ; അവധി അറിയിപ്പുകൾ

മഴ; അവധി അറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

Related Articles

Popular Categories

spot_imgspot_img