web analytics

ഇടവേളക്കുശേഷം കനത്ത മഴ വരുന്നു; ഇന്നു മുതൽ അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.After a brief hiatus, the rains are picking up again in the state

ഇന്നും ഓഗസ്റ്റ് ഇരുപത്തേഴിനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മൂന്നു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ഒരു ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നു.

മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഇവയുടെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ സാധ്യത ശക്തമാക്കുന്നത്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

24/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
25/08/2024 : കണ്ണൂർ, കാസർഗോഡ്
26/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
27/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

Other news

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു ആലുവ:...

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ് കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

Related Articles

Popular Categories

spot_imgspot_img