162 ദിവസങ്ങൾക്ക് ശേഷം, ചുട്ടുപൊള്ളുന്ന ബെംഗളൂരുവിൽ ആശ്വാസ മഴ

തുടര്‍ച്ചയായി ആറ് മാസത്തോളം വരണ്ടുകിടന്ന ബെംഗളൂരു നഗരത്തിൽ ആശ്വാസമഴ പെയ്തിരിക്കുന്നു. ആലിപ്പഴ വീഴ്ചയോടെയായിരുന്നു കടുത്ത ചൂടിന് ആശ്വാസമായി മഴ എത്തിയത്. കടുത്ത ജലക്ഷാമം നേരിടുന്ന ബെംഗളൂരുവിന്റെ തെക്കൻ മേഖലയിൽ 4 .57 മില്ലി മീറ്റർ മഴ ലഭിച്ചു. ഭൂഗർഭ ജല വിതാനം ഉയരുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഈ ഭാഗങ്ങളിലെ ജല ദൗർലഭ്യത്തിന് നേരിയ ആശ്വാസമായേക്കും.

അതേസമയം മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ നിരവധി ഇടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും വിവിധ ഇടങ്ങളിൽ ഗതാഗതം തടസപ്പെടുകയും നിർത്തിയിട്ട വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നഗരത്തിലെ വൈദ്യുതി – ഇന്റർനെറ്റ് ബന്ധവും ഏറെ നേരം വിച്ഛേദിക്കപ്പെട്ടു. അടുത്ത രണ്ടു ദിവസം കൂടി വേനൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കർണാടകയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുണ്ട്. ബെംഗളൂരുവിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. പകൽ താപനില 37 ഡിഗ്രി സെൽഷ്യസായി തന്നെ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. ഉച്ച സമയത്ത് പുറത്തിറങ്ങുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ബെംഗളൂരു നഗരത്തിലെ അർബൻ മേഖലയിൽ പരമാവധി താപനില 37.6 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞ താപനില 24.1 ഡിഗ്രി സെൽഷ്യസും. ബെംഗളൂരു റൂറലില്‍ പരമാവധി താപനില 39.2 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 24.4 ഡിഗ്രി സെല്‍ഷ്യസുമാണ്.

 

Read More: 93 മണ്ഡലങ്ങളിൽ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; അമിത് ഷായ്ക്ക് ഒപ്പമെത്തി വോട്ട് ചെയ്ത് മോദി

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു: വെട്ടിയത് ആൺസുഹൃത്തെന്ന് സൂചന

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു. നെയ്യാറ്റിൻകരയിൽ ആണ് സൂര്യ എന്ന യുവതിയെ...

സംസ്ഥാന ബജറ്റ്; ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ...

അമേരിക്ക നാടുകടത്തിയത് 15,756 ഇന്ത്യാക്കരെ; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ...

ദിനോസർ വീണ്ടും വരുന്നു; റിലീസിനൊരുങ്ങി ‘ജുറാസിക് വേൾഡ് റീബർത്ത്’

റിലീസിനൊരുങ്ങി സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം 'ജുറാസിക് വേൾഡ് റീബർത്ത്'. ജുറാസിക്...

പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് പ്രതികളുടെ പരാക്രമം; ലോക്കപ്പ് ഉൾപ്പെടെ സകലതും തല്ലി തകർത്തു

കൊച്ചി: പോലീസ് സ്റ്റേഷനിൽ സാധനങ്ങൾ തല്ലി തകർത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികൾ....

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

Related Articles

Popular Categories

spot_imgspot_img