web analytics

വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം

വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം

കടുത്തുരുത്തി: പഞ്ചായത്തിലെ കപിക്കാട്–നീലിമല പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ഭക്ഷണം കഴിക്കാനോ വീടിനു പുറത്തേക്ക് ഇറങ്ങാനോ പോലും കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാർ.

കടുത്തുരുത്തി പഞ്ചായത്തിലെ 14-ാം വാർഡിലാണ് പ്രശ്നം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.

വീടുകളുടെ മതിലുകൾ, മുറ്റങ്ങൾ, കിണറുകളുടെ ചുവരുകൾ, റോഡരികുകൾ എന്നിവിടങ്ങളിൽ നൂറുകണക്കിന് ഒച്ചുകളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. പച്ചക്കറികൾ, ചെടികൾ, കൃഷികൾ എന്നിവ തിന്ന് നശിപ്പിക്കുന്നതിലൂടെ കർഷകരും വലിയ ബുദ്ധിമുട്ടിലാണ്.

പഞ്ചായത്തും കൃഷിവകുപ്പും ആരോഗ്യവകുപ്പും ഇതിനുമുമ്പ് നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടോമി പ്രാലടി പറഞ്ഞു.

പ്രദേശവാസികൾ ദിവസവും രാവിലെയും വൈകിട്ടും ബക്കറ്റുകണക്കിന് ഒച്ചുകളെ പിടികൂടി ഉപ്പിട്ട് നശിപ്പിക്കുകയാണ്. എങ്കിലും ഒച്ചുകളുടെ എണ്ണം കുറയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഈ പ്രശ്നം തുടരുന്നതായും പരാതിയുണ്ട്.

ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം നിയന്ത്രിക്കാൻ, ബാധിത പ്രദേശത്തെ ചുറ്റി അര കിലോമീറ്റർ പരിധിയിൽ കോപ്പർ സൾഫേറ്റ് (തുരിശ്) സ്പ്രേ ചെയ്യണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. ഇതുവഴി മറ്റ് പ്രദേശങ്ങളിലേക്ക് ഒച്ചുകൾ വ്യാപിക്കുന്നത് തടയാനാകുമെന്ന് അവർ പറയുന്നു.

ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം കൃഷിക്കും മനുഷ്യാരോഗ്യത്തിനും ഭീഷണിയാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇവ ചിലപ്പോള്‍ കുട്ടികളിൽ മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങൾക്ക് കാരണമാകാനുള്ള സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

അതിനാൽ ശല്യം തടയാൻ അടിയന്തരവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary

Residents of Kapikkad–Neelimala in Kaduthuruthy Panchayat are facing severe trouble due to the rapid spread of African snails. Hundreds of snails have been found on house walls, roadsides, wells, and gardens, damaging crops and plants. Locals say they are collecting buckets of snails every day and destroying them with salt, but the infestation continues to grow. Residents have urged the agriculture and health departments to take stronger action, including spraying copper sulfate within a 500-meter radius to control the spread. Experts warn that African snails can harm crops and may also pose health risks.

spot_imgspot_img
spot_imgspot_img

Latest news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Other news

മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിച്ചെന്ന് ആരോപണം; നടൻ സലീം കുമാറിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

നടൻ സലീം കുമാറിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി തിരഞ്ഞെടുപ്പ് പ്രചാരണ...

ഭർത്താവ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ആഘാതം താങ്ങാനാവാതെ കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് ചാടി ഭാര്യയുടെ ആത്മഹത്യ

ഭർത്താവ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് ചാടി...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; ഗ്രാമിന് ₹75

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; ഗ്രാമിന് ₹75 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും...

ഇന്ത്യക്കെതിരെ ഹോങ്കോങ്ങ് ഇറങ്ങുമ്പോൾ…. പരിശീലകൻ ലോസാദയ്ക്ക് ഇത് കടുത്ത പരീക്ഷണം

ഇന്ത്യക്കെതിരെ ഹോങ്കോങ്ങ് ഇറങ്ങുമ്പോൾ…. പരിശീലകൻ ലോസാദയ്ക്ക് ഇത് കടുത്ത പരീക്ഷണം കൊച്ചി: എഎഫ്സി...

മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവ്

മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവ് ഇടുക്കി: ഒന്നാം ക്ലാസുകാരനായ...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Related Articles

Popular Categories

spot_imgspot_img