‘ജെഎസ്കെ’ ബുക്കിംഗ് നാളെ മുതൽ
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പ്രവീൺ നാരായണൻ ചിത്രം ‘ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും.
കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത് 24 മണിക്കൂർ ആകുമ്പോഴേക്കും യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും ട്രെയ്‌ലർ ട്രെൻഡിങ്ങായി തുടരുകയാണ്.
ജൂലൈ 17നു ആഗോള റിലീസായെത്തുന്ന ചിത്രം കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്.
ജെ. ഫണീന്ദ്ര കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.
പ്രേക്ഷകരിൽ ആകാംക്ഷയും ആവേശവും നിറക്കുന്ന ഒരു മാസ്സ് ലീഗൽ/കോർട്ട് റൂം ത്രില്ലർ ആയാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് വേഷമിടുന്നത്.
അനുപമയ്‌ക്ക് പുറമെ ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് നായികാ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്.
പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾ, ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ, ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ, ഡ്രാമ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയ്ലറിൽ നിന്ന് വ്യക്തമാണ്.
വമ്പൻ കാൻവാസിൽ കഥ പറയുന്ന ചിത്രം വളരെ ശക്തമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി
കൊച്ചി: സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്.
ചിത്രത്തിന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് ആണ് സെൻസർ ബോർഡ് അംഗീകരിച്ചത്. എട്ട് മാറ്റങ്ങളോടെയാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തുക.
പ്രദര്‍ശനാനുമതി ലഭിച്ചതോടെ റിലീസ് ഉടനെ ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
സിനിമയിൽ കോടതിയിൽ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്.
ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചിരുന്നത്.
കൂടാതെ ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
പീഡനത്തിരയായി ഗർഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് ഏറെ വിവാദമായത്.
Summary: Advance ticket booking for the Praveen Narayanan-directed film JSK – Janaki V v/s State of Kerala, starring Suresh Gopi and Anupama Parameswaran in lead roles, will begin tomorrow. The film is already generating buzz for its courtroom drama and powerful performances.