‘വിവാഹമോചിതയാണോ?’ ; പറയാൻ മനസില്ലെന്ന് നടി സ്വാതി റെഡ്ഡി

2011ല്‍ പുറത്തിറങ്ങിയ ‘ആമേന്‍’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി റെഡ്ഡി. മലയാളമടക്കം നിരവധി ഭാഷകളിൽ താരം അഭിനയിച്ചു. ഇപ്പോഴിതാ പുതിയ ചിത്രമായ ‘മന്ത് ഓഫ് മധു’ വിന്റെ പ്രമോഷൻ പരിപാടിക്കിടെ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് സ്വാതി നൽകിയ മറുപടി വൈറലാണ്.

‘വിവാഹമോചിതയായോ?’ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ‘മറുപടി പറയില്ല’ എന്നാണ് താരം പ്രതികരിച്ചത്. ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ലെന്നും, മറുപടി പറയില്ല എന്നതു തന്നെയാണ് ഉത്തരമെന്നും സ്വാതി റെഡ്ഡി പറഞ്ഞു. ‘‘ഞാൻ ഇതിൽ പ്രതികരണം തരില്ല. ഞാൻ എന്റെ കരിയർ ആരംഭിച്ചത് പതിനാറാം വയസ്സിലാണ്, അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്നെ എയറിൽ കയറ്റിയേനെ. കാരണം എങ്ങനെ പെരുമാറണം എന്നു പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല”.

“ഒരു നടിയെന്ന നിലയിൽ എനിക്ക് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാൻ കരുതുന്നു. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാൻ ഒന്നും പറയില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ ചോദ്യത്തിന് ഞാൻ മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ല.’’ താരം പറഞ്ഞു. സ്വാതിയുടെ ഭർത്താവ് വികാസ് മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റാണ്. 2018 ഓഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വാതി സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന സിനിമയിലൂടെ നിരവധി ആരാധകരെ താരം നേടി. മലയാളത്തിലെ നോര്‍ത്ത് 24 കാതം എന്ന സിനിമയിലും നടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: മല്ലു ട്രാവലർ ലണ്ടനിൽ.പീഡനകേസിൽ ജാമ്യം ലഭിച്ചാൽ അടുത്തയാഴ്ച്ച നാട്ടില്‍ എത്തും.

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; യുവാവ് കൊല്ലപ്പെട്ടു

മദ്യപാനത്തെ തുടർന്നാണ് സംഘർഷമുണ്ടായത് കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ്...

Other news

കാരണമറിയില്ല, ഗാനമേള കണ്ട് മടങ്ങിയ 18 കാരൻ പുഴയിൽ ചാടി മരിച്ചു; പോലീസും ഫയർഫോഴ്സും എത്തിയത് രണ്ട് മണിക്കൂറിന് ശേഷം

തിരുവനന്തപുരം: വട്ടിയൂർകാവിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം...

കർണാടകയിൽ ഇനി കീഴടങ്ങാൻ ആരുമില്ല; എ കാറ്റഗറി മാവോയിസ്റ്റ് നേതാവ് തൊമ്പാട്ടു ലക്ഷ്മിയ്ക്ക് ലഭിക്കുക 7 ലക്ഷം

ബെംഗളൂരു: കർണാടകയിൽ മാവോയിസ്റ്റ് നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി. ഏറെ വർഷങ്ങളായി...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

വളർത്തു നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; അയൽവാസിയായ യുവാവിനെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി ആക്ഷേപം. മരിയാപുരം സ്വദേശി...

ചൂടിന് ശമനമില്ല; ഇന്നും ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ...

സ്‌കൂൾക്കെട്ടിടത്തിൽ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

രാത്രി 11-നായിരുന്നു അപകടം നടന്നത് ഇടുക്കി: സ്‌കൂള്‍ക്കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് യുവാവിന്...
spot_img

Related Articles

Popular Categories

spot_imgspot_img