web analytics

മോഹൻലാലിന്റെ ബന്ധു, ലൂസിഫറിലെ താരം; നടിയുടെ സാരിക്ക് തീപിടിച്ചു, വലിച്ചൂരി എറിഞ്ഞ് രക്ഷപ്പെട്ടു; അപകടം ഷൂട്ടിം​ഗിനിടെ; വീഡിയോ കാണാം

മോഹൻലാൽ ചിത്രമായ ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രമായി പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ശ്രീയ രമേശ്. മലയാളത്തിലും തെലുങ്കിലും സീരിയൽ രംഗത്ത് സജീവമാണ് താരം.

ഇപ്പോഴിതാ ഒരു സീരിയൽ ഷൂട്ടിങ്ങിനിടെ സാരിയിൽ തീ പടരുന്ന ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശ്രീയ. ലൊക്കേഷൻ വിഡിയോയാണ് പങ്കുവച്ചത്. ഒരു തെലുങ്ക് സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ശ്രീയയുടെ സാരിയുടെ തുമ്പത്ത് തീ പടരുന്നതും സാരി ഊരിമാറ്റി പേടിച്ച് നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. സഹപ്രവർത്തകർ അന്തംവിട്ടു നോക്കിനിൽക്കെ മറ്റൊരു സഹതാരം ഒരു കാർപ്പറ്റ് കൊണ്ട് തീ അണയ്ക്കുകയായിരുന്നു.

തീ അപകടം, തെലുങ്ക് സീരിയൽ എന്നീ ഹാഷ്ടാഗുകളോടെയാണ് ശ്രീയ അപകട വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

‘‘ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശ്ശീലയ്ക്ക് പിന്നിൽ.’’ വിഡിയോയ്‌ക്കൊപ്പം ശ്രീയ രമേഷ് ഇങ്ങനെയാണ് കുറിച്ചത്. ശ്രീയയുടെ സാരിയുടെ തുമ്പത്ത് തീ പടരുന്നതും സാരി ഊരിമാറ്റി പേടിച്ച് നിലവിളിക്കുന്നതും കാണാം.

സിനിമാ-സീരിയൽ രംഗത്തു സജീവമായ താരമാണ് നടി ശ്രീയ രമേഷ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലൂടെയാണ് ശ്രീയ രമേഷ് സിനിമയിലെത്തിയത്.

മോഹൻലാലിന്റെ ബന്ധുവാണ് ശ്രീയ. അദ്ദേഹം വഴിയാണ് സിനിമയിലേക്ക് എത്തിയത്. കുങ്കുമപൂവ് കണ്ടാണ് ശ്രീയക്ക് അഭിനയത്തോട് താൽപര്യമുണ്ടെന്ന് ലാലേട്ടൻ അറിയുന്നത്.

അങ്ങനെയാണ് എന്നും എപ്പോഴും എന്ന സിനിമയിലേക്ക് എത്തുന്നതും. ഒപ്പം, വികടകുമാരൻ, തുടങ്ങിയ സിനിമകളിലൊക്കെ നല്ല കഥാപാത്രങ്ങളായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

ബി.ജെ.പി വാക്ക് പാലിച്ചപ്പോൾ… കല്ലൂർക്കാട്ടെ സാലിയുടെ കണ്ണുനിറഞ്ഞ ദിവസം

ബി.ജെ.പി വാക്ക് പാലിച്ചപ്പോൾ… കല്ലൂർക്കാട്ടെ സാലിയുടെ കണ്ണുനിറഞ്ഞ ദിവസം കല്ലൂർക്കാട് പഞ്ചായത്തിലെ കാനംഭാഗം...

ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും

ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും ന്യൂഡൽഹി: ടോൾപ്ലാസകളിലൂടെ യാത്ര ചെയ്യുന്ന വാഹന...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും തിരുവനന്തപുരം:...

ഇടുക്കി തൂക്കുപാലത്ത് യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പിടിയിൽ

തൊടുപുഴ: ഇടുക്കി ജില്ലയിലെ തൂക്കുപാലത്ത് നാടിനെ നറക്കിയ അരുംകൊല. അൻപതേക്കർ സ്വദേശി...

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ‘ചാരായം’ വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; 'ചാരായം' വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം തിരുവനന്തപുരം: കേരളത്തിൽ...

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ തിരുവനന്തപുരം: 16 മണിക്കൂറിനുള്ളിൽ...

Related Articles

Popular Categories

spot_imgspot_img