കഴിഞ്ഞ ദിവസം, ഇന്ത്യ ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണം ബീച്ചിലൂടെ താൻ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ് വപറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. നടിക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെയൊരു കാര്യം പറഞ്ഞതെന്നായിരുന്നു വിമര്‍ശനം.വിമര്‍ശനവും പരിഹാസങ്ങളും ഉയര്‍ന്നതോടെ പ്രതികരണവുമായി രേഖ ഭോജ് രംഗത്തെത്തുകയും ചെയ്‌തിരുന്നു. ഇന്ത്യൻ ടീമിനോടുള്ള തന്റെ ആരാധനയും ഇഷ്ടവും പ്രകടിപ്പിക്കാനാണ് നോക്കിയതെന്നായിരുന്നു അവരുടെ പ്രതികരണം.
ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ ഓസിസ് ചാമ്ബ്യന്മാരായതിന് പിന്നാലെ പ്രതികരണവുമായി നടി എത്തിയിരിക്കുകയാണിപ്പോള്‍. ഹൃദയം തകര്‍ന്നതുപോലെ തോന്നുന്നെന്നാണ് രേഖ ഭോജ് പ്രതികരിച്ചിരിക്കുന്നത്. തന്റെ ഭാരതം മഹത്തരമാണെന്നും ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴചവച്ചെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി ആരാധകരായാണ് ഇത് മറുപടിയുമായി എത്തിയിരിക്കുന്നത്. ഒരുകളിപോലും തോൽക്കാതെ ഫൈനൽ വരെയെത്തിയ രോഹിത് ശര്‍മ്മയും സംഘവും ഇന്നലെ ആറുവിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. . ആദ്യം ബാറ്റ് ചെയ്ത് 240 റണ്‍സിന് ആള്‍ ഔട്ടായ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ 43 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.