തൃശൂർ: പോൾസ് ക്രീമറിയുടെയും ഹെറിറ്റേജ് ലുംസിൻ്റെയും തൃശൂർ ഷോറൂമുകളുടേയും ഉദ്ഘാടനം നിർവഹിച്ച് നടി പ്രയാഗ മാർട്ടിൻ.
തൃശ്ശൂർ – കുട്ടനെല്ലൂർ റോഡിൽ ചേലക്കോട്ടുകര മാർ അപ്രേം പള്ളിക്ക് സമീപം എംകെഎസ് ആർക്കേഡിലാണ് ഔട്ട്ലറ്റുകൾ പ്രവർത്തനം തുടങ്ങിയത്.
പോൾസ് ക്രീമറിയുടെ 4-ാമത് ഔട്ട്ലെറ്റാണ് ഇത്. ഹെറിറ്റേജ് ലുംസിൻ്റെ 2-ാമത് ഔട്ട്ലറ്റും.
വ്യത്യസ്ത രുചി വൈവിധ്യങ്ങളുമായി വിവിധ ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകൾ മലയാളികളെ പരിചയപ്പെടുത്തിയ സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പോൾസ് ക്രീമറി.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രീമിയം വസ്ത്ര വിപണിയിൽ അവസാന വാക്കായി മാറിയ സ്ഥാപനമാണ് ഹെറിറ്റേജ് ലുംസ്.
ഇരു സ്ഥാപനങ്ങളുടേയും ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് പ്രയാഗ മാർട്ടിൻ നിർവഹിച്ചു.ഫാദർ ജിനോ പുന്നമറ്റം ആശീർവാദകർമ്മം നടത്തി.
മേയർഎം.കെ വർഗീസ്, ഫാ. ജിയോ ചെരടായി, പോൾസ് ക്രീമറിയുടെ സാരഥി ജോൺ പോൾ, ഹെറിറ്റേജ് ലുംസ് പ്രൊപ്രൈറ്ററും ജോൺ പോളിൻ്റെ സഹധർമ്മിണിയുമായ സ്റ്റെഫി ജോൺ, കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ സഹകാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഹെറിറ്റേജ് ലൂംസിലെ ആദ്യ വില്പന സ്റ്റെഫി ജോണും, പോൾസ് ക്രീമറി ഔട്ട്ലറ്റിലെ ആദ്യവിൽപ്പന പ്രയാഗാ മാർട്ടിനും നിർവഹിച്ചു.
ഇറ്റാലിയൻ ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ തരം ജലാറ്റോ ഐസ്ക്രീമുകളും പോൾസ് ക്രീമറി ആദ്യമായി തൃശൂരിൽ പരിചയപെടുത്തി.
വിവിധതരം ഐസ്ക്രീമുകൾ, പേസ്റ്ററീസ്, സൺഡേസ്, ഷെയ്ക്ക്സ്, വാഫിൾസ്, ബിവറേജസ് തുടങ്ങി 50 ൽപരം ഐസ്ക്രീം വെറൈറ്റികളും പോൾസ് ക്രീമറിയിൽ ലഭ്യമാണ്.
ഹെറിറ്റേജ് ലുംസിൽ സൽവാർ സ്യൂട്ട്സ്, ബനാറസ് സാരീസ്, ലിനൻസ്, ഹാൻ്റ് ക്രാഫ്റ്റസ് ബാഗ്സ്, തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
തൃശൂരിലേയ്ക്കുള്ള തങ്ങളുടെ ആദ്യചുവട് വെയ്പ്പിൻ്റെ ഭാഗമായി കുട്ടികൾക്കായ് സംഘടിപ്പിച്ച പെയിൻറിംഗ് മത്സരത്തിലെ വിജയിയായ ജോൺ ഈപ്പന് പുതിയ ഐപാഡ് സമ്മാനിച്ചു.
കൂടാതെ ഒരു വർഷം മുഴുവനും സൗജന്യമായി ഐസ്ക്രീം ലഭിക്കും. മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത മറ്റ് 30 പേർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.