ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് ഇക്കാര്യം അറിയിച്ചത്
പ്രശസ്ത നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചു. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എൻ്റെ ശിഷ്യയായ അഖില അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്നായിരുന്നു അഭിനവ ബാലാനന്ദഭൈരവയുടെ കുറിപ്പ്.(Actress Nikhila Vimal’s sister has taken asceticism)
ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കു വെച്ചിരിക്കുന്ന ചിത്രത്തിൽ സന്യാസ വേഷത്തിൽ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയുമുണ്ട്. കലാമണ്ഡലം വിമലാദേവിയുടെയും എം ആര്‍ പവിത്രന്‍റെയും മക്കളാണ് അഖിലയും നടി നിഖിലയും. കലാമണ്ഡലം വിമലാദേവിയുടെയും എം ആര്‍ പവിത്രന്‍റെയും മക്കളാണ് അഖിലയും നിഖിലയും.
ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയുടെ തിയറ്റര്‍ ആര്‍ട്സില്‍ ഗവേഷണത്തിന് ശേഷം യുഎസിലാണ് അഖില ഉപരിപഠനം നടത്തിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്കൂള്‍ ഓഫ് തിയറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില വിമൽ.