News4media TOP NEWS
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജിയിൽ ആര്‍ ശ്രീലേഖക്ക് നോട്ടീസ് നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺകുട്ടികൾക്ക് ദാരുണാന്ത്യം കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക്

കുറ്റപ്പെടുത്തിയവരോട് പരാതിയില്ല; സാരി വിറ്റ പണവുമായി നവ്യ നായർ എത്തിയത് ഇവരുടെ അടുത്തേക്ക്, കയ്യടിച്ച് സോഷ്യൽ മീഡിയ

കുറ്റപ്പെടുത്തിയവരോട് പരാതിയില്ല; സാരി വിറ്റ പണവുമായി നവ്യ നായർ എത്തിയത് ഇവരുടെ അടുത്തേക്ക്, കയ്യടിച്ച് സോഷ്യൽ മീഡിയ
March 30, 2024

കൊല്ലം: ഓൺലൈൻ വഴി താൻ ഉപയോഗിച്ച സാരി വിറ്റ പണം കൊണ്ട് സമ്മാനങ്ങൾ വാങ്ങി ഗാന്ധിഭവനിലെത്തി നവ്യ നായർ. കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്ന് നടി പറഞ്ഞു. അടുത്തിടെയായിരുന്നു നടി നവ്യ നായർ‌ താൻ ഒരിക്കൽ മാത്രം ഉപയോഗിച്ചതും ഇതുവരെയും ഉപയോ​ഗിച്ചിട്ടില്ലാത്തതുമായ തന്റെ സാരികൾ വിൽപ്പനയ്ക്കായി വെച്ചത്.

പക്ഷേ താരം ഇത്തരമൊരു പ്രവൃത്തിയുമായി രം​ഗത്തെത്തിയപ്പോൾ നിരവധി വിമർശനവും നടിക്ക് കേൾക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോൾ തന്നെ വിമർശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ചിരിക്കുകയാണ് നവ്യ. സാരി വിറ്റ് കിട്ടിയ പണവും കയ്യിലെ കുറച്ച് പണവും ചേർത്ത് ഒട്ടനവധി സാധനങ്ങളുമായി നവ്യ എത്തിയത് പത്തനാപുരത്തെ ​ഗാന്ധിഭവനിലെ അന്തേവാസികളെ കാണാനാണ്.

കുടുംബത്തോടൊപ്പം ആണ് നവ്യ  ​ഗാന്ധിഭവനിലെ അന്തേവാസികളെ കാണാൻ എത്തിയത്.സാരി വിറ്റ് ലഭിച്ച തുക ഗാന്ധിഭവനിലെ അഗതികൾക്കായി നവ്യാ നായർ സമ്മാനിച്ചു. അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും മധുരവും ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂളിന് ഒരു ലക്ഷം രൂപയും നവ്യ സമ്മാനിച്ചു.

സാരിയുടെ കാര്യം പറഞ്ഞപ്പോൾ ആദ്യം ചിന്തിച്ചത് ജനങ്ങളുടെ അഭിപ്രായം ആദ്യം ചിലപ്പോൾ നല്ലത് പറയും. പിന്നെ അത് മാറ്റിപ്പറയുമെന്ന് മാത്രമാണ്. ഞാൻ അതേപ്പറ്റി ഒന്നും ആലോചിക്കുന്നില്ല. ഞാൻ ഇന്ന് ഇവിടെ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എനിക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങൾ സമ്മാനിച്ചതാണ്. ഇനിയും അതിൽ നിന്ന് എന്ത് കിട്ടിയാലും ഞാൻ ഇവിടെ കൊണ്ടുവരും എന്ന് നവ്യ പറഞ്ഞു.

 

Read Also: മരണം അങ്ങനെയാണ്, മുന്നറിയിപ്പൊന്നും ഇല്ലാതെ വരും; മരണത്തെ ഏത് നിമിഷവും ബാലാജി പ്രതീക്ഷിച്ചിരുന്നു, ഒരു ദിവസം ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ലെങ്കില്‍, എന്നെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വന്ന് നോക്കണം എന്ന് സുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചിരുന്നുവത്രെ….

 

 

 

Related Articles
News4media
  • Kerala
  • News
  • Top News

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജിയിൽ ആര്‍ ശ്രീലേഖക്ക് നോട്ടീസ്

News4media
  • Entertainment
  • Top News

നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ

News4media
  • Kerala
  • News
  • Top News

പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺ...

News4media
  • Kerala
  • Top News

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുക...

News4media
  • Entertainment
  • Top News

‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി

News4media
  • Entertainment
  • Top News

പുഷ്പ 2 ന് വ്യാജൻ; ഇതുവരെ കണ്ടത് 26 ലക്ഷത്തോളം ആളുകൾ, ഹിന്ദി പതിപ്പ് പ്രചരിച്ചത് യുട്യൂബിൽ

News4media
  • Entertainment

ധന്യ എന്ന നാട്ടിൻ പുറത്തുകാരി നവ്യാനായർ ആയ കഥ : സംവിധായകൻ സിബി മലയിൽ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]