കൊച്ചി: മലയാളികളുടെ എക്കാലത്തേയും പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. സിനിമയിൽ കത്തി നിൽക്കുന്ന സമയത്ത് 2010 ലാണ് നവ്യയുടെ വിവാഹം നടക്കുന്നത്. ഇതോടെ പല നടിമാരേയും പോലെ നവ്യ സിനിമയിൽ നിന്നും അവധിയെടുത്തു.
നീണ്ട 12 വർഷങ്ങൾക്ക് ശേഷം 2022 ൽ ഒരുത്തി എന്ന സിനിമയിലൂടെ അവർ മലയാള സിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഒരുത്തിക്ക് ശേഷം കൂടുതൽ സിനിമകളൊന്നും നടി പിന്നീട് ചെയ്തിട്ടില്ല. നർത്തകി കൂടിയായ നവ്യ ഇപ്പോൾ നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സ്വന്തമായി നൃത്ത സ്ഥാപനം തുടങ്ങിയ നവ്യ നിരവധി വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നുണ്ട്. നൃത്ത വേദികളിലും താരം ഇപ്പോൾ സജീവമാണ്. നവ്യയുടെ നൃത്ത വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.
രണ്ടാം വരവിൽ സോഷ്യൽ മീഡിയയിലും സജീവമായി തന്നെ നവ്യ ഇടപെടാറുണ്ട്. തന്റെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ലുക്കിലുള്ള നിരവധി ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്.
ജീവിതത്തിലെ രസകരമായ നിമിഷങ്ങളും കുടുംബത്തിനൊപ്പമുള്ള സന്തോഷങ്ങളും യാത്രകളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടി പങ്കുവെച്ചൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എവിടെയാണ് സ്ഥലം എന്ന് വീഡിയോയിലോ കാപ്ഷനിലൊ പറയുന്നില്ല. എന്നാൽ മനോഹരമായൊരു കെട്ടിടത്തിലൂടെ നടക്കുകയാണ് താരം.
എന്നാൽ നവ്യയുടെ വീഡിയോയിലെ കെട്ടിടമോ ആ സ്ഥലത്തിന്റെ ഭംഗയോ അല്ല ചിലരുടെ കണ്ണിലുടക്കിയത്, താരത്തിന്റെ വസ്ത്രധാരണവും കഴുത്തിൽ അണിഞ്ഞ രുദ്രാക്ഷ മാലയുമാണ്.
സ്ലീവ്ലെസ് ആയ വസ്ത്രം നടി ധരിച്ചതിനെ അധിക്ഷേപിക്കുകയാണ് ചിലർ. ചിലർ രുദ്രാക്ഷമണിക്കതിനും’. കടുത്ത അധിക്ഷേപമാണ് ഇക്കൂട്ടർ നടിക്കെതിരെ നടത്തുന്നത്.
പെറ്റിക്കോട്ട് അമ്മിച്ചി, തള്ളക്ക് ഈ വസ്ത്രം ചേരും എന്നൊക്കെയാണ് കമന്റുകൾ .ചില കമന്റുകൾ ഇങ്ങനെ-‘ഒരു ഇഷ്ടം ഉണ്ടായിരിന്നു. അതു പോയിക്കിട്ടി’
‘നല്ലൊരു നടി ആയിരുന്നു, ഇപ്പോൾ സിനിമ ഇല്ലാതെ വന്നപ്പോൾ എന്തെക്കെയോ കാണിച്ചു കൂട്ടുന്നു’
‘പടങ്ങൾ കുറഞ്ഞു വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ തോന്നുന്ന ഐഡിയ’
‘ഇതൊരു മാതൃക സ്ത്രീകളെല്ലാം വലിയ തുക ഡ്രസിന് വേണ്ടി നശിപ്പിക്കുമ്പോൾ ഒരു മീറ്റർ കോറ തുണി മാത്രം കൊണ്ട് സ്റ്റൈലായി ഇങ്ങനെ മാതൃക ആവാം’
‘ഇത് വേണ്ടായിരുന്നു’, ഇങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ നടിയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നവർക്ക് ശക്തമായ മറുപടിയാണ് അവരുടെ ആരാധകർ നൽകുന്നത്.
ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി ഇടപെടുന്നത് ശരിയല്ലെന്ന് ഒരാൾ കുറിച്ചു. ‘ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി അഭിപ്രായം പറയുന്നത് ശരിയല്ല. നവ്യ ഏത് ഡ്രസ്സ് ധരിക്കണം, എന്തു ഭക്ഷണം കഴിക്കണം, എങ്ങനെ നടക്കണം അവരുടെ വ്യക്തിപരമായ അവകാശങ്ങൾ അല്ലേ. അവർക്ക് ശരിയെന്നു തോന്നുന്നത് അവർക്ക് ചെയ്യാം.
നമ്മൾ ആരുമല്ലല്ലോ അവരുടെ കുടുംബം സംരക്ഷിക്കുന്നത്. പിന്നെയെന്തിനാ ആവശ്യമില്ലാത്ത ഈ ഒരു അസൂയ. നവ്യ നല്ല നടിയാണ്, നല്ല ക്യാരക്ടറാണ് നമ്മൾക്ക് അത് നോക്കിയാൽ പോരെ’,
സ്ത്രീകൾ രുദ്രാക്ഷം ധരിക്കരുതെന്നാണ് ചിലർ പറയുന്നത്.
നവ്യയുടെ രണ്ടാം വരവിലെ ബോൾഡ് ലുക്കിനെ പുകഴ്ത്തുന്നവരും കുറവല്ല. ഇപ്പോഴും താരം അതീവ സുന്ദരിയാണെന്നും നടിയുടെ ഫിസീക്കിനെ കുറിച്ചുമെല്ലാം ആരാധകർ പുകഴ്ത്തുന്നുണ്ട്.