മുകേഷിനെതിരെ ഇന്ന് ലൈംഗിക പീഡന പരാതി നല്‍കും; ആദ്യ അറസ്റ്റ് എം.എൽ.എയുടേതാകുമോ?

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഇന്ന് ലൈംഗിക പീഡന പരാതി നല്‍കുമെന്ന് നടി മിനു മുനീര്‍.Actress Minu Muneer will file a sexual harassment complaint against Mukesh today.

നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണമാണ് നടി നടത്തിയത്.

അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് മിനു പറഞ്ഞിരുന്നു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും മിനു വെളിപ്പെടുത്തിയിരുന്നു.

മൂന്ന് സിനിമയില്‍ അഭിനയിച്ചാല്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടും. ആറ് സിനിമ കഴിഞ്ഞതോടെ മെമ്പര്‍ഷിപ്പിനായി ഇന്നസെന്റ് ചേട്ടനെ കണ്ടിരുന്നു.

അവിടെ എത്തിയപ്പോള്‍ താന്‍ അറിയാതെ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. മെമ്പര്‍ഷിപ്പ് തരാത്തതിനെ കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ മിനുവിനെ കമ്മിറ്റി മെമ്പര്‍മാര്‍ക്ക് ആര്‍ക്കും അറിയില്ലെന്നാണ് പറഞ്ഞത്.

2008ലാണ് ജയസൂര്യയില്‍നിന്ന് മോശം അനുഭവമുണ്ടായതെന്നാണ് നടി വെളിപ്പെടുത്തിയത്. പിന്നില്‍നിന്ന് കെട്ടിപ്പിടിച്ച് അദ്ദേഹം തന്നെ ചുംബിച്ചുവെന്നും ഫ്ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നുമായിരുന്നു മിനു പറഞ്ഞത്.

ഇടവേള ബാബു ഫ്‌ലാറ്റില്‍ വെച്ചും മണിയന്‍പിള്ള രാജു വാഹത്തില്‍ വെച്ചുമാണ് മോശമായി പെരുമാറിയതെന്ന് മിനു ആരോപിച്ചിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവരും മോശമായി പെരുമാറിയെന്നും നടി വ്യക്തമാക്കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം...

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ...

കേരള പോലീസിൽ ഇടിയൻമാർക്ക് സമ്പൂർണ്ണ സംരക്ഷണം

കേരള പോലീസിൽ ഇടിയൻമാർക്ക് സമ്പൂർണ്ണ സംരക്ഷണം തിരുവനന്തപുരം: പോലീസിന്റെ അതിക്രൂര മർദ്ദനങ്ങൾക്ക് ഇരയായവരുടെ...

യുപിഐ ഇടപാട് പരിധി പത്തുലക്ഷമാക്കി; ഈ കാറ്റഗറികൾക്ക് മാത്രം

യുപിഐ ഇടപാട് പരിധി പത്തുലക്ഷമാക്കി; ഈ കാറ്റഗറികൾക്ക് മാത്രം ന്യൂഡൽഹി: യുപിഐ വഴി...

Related Articles

Popular Categories

spot_imgspot_img