നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ

ഗോവ: നടി കീർത്തി സുരേഷ് വിവാഹിതയായി. എൻജിനീയറും നിലയിൽ ബിസിനസുകാരനുമായ ആന്റണി തട്ടിൽ ആണ് വരൻ. 15 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.(Actress Keerthy Suresh got married)

ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സാക്ഷികളായത്. വിവാഹ ചിത്രങ്ങൾ കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിർമാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി സുരേഷ്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. പിന്നീട് മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് ചുവടു മാറ്റിയ താരം അവിടെ തിരക്കേറിയ താരമായി മാറി.

തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി നേടി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്റെ ഉടമ കൂടിയാണ് വരൻ ആന്റണി തട്ടിൽ.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

Related Articles

Popular Categories

spot_imgspot_img