നടി കസ്തൂരി ബിജെപിയിൽ ചേർന്നു

നടി കസ്തൂരി ബിജെപിയിൽ ചേർന്നു

ചെന്നൈ: നടി കസ്തൂരി ബിജെപിയിൽ ചേർന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ താരത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.നടിയും സാമൂഹിക പ്രവർത്തകയുമായ ട്രാൻസ്‌ജെൻഡർ നമിത മാരിമുത്തുവും ഇതോടൊപ്പം ബിജെപിയിൽ ചേർന്നിട്ടുണ്ട്.

ചെന്നൈയിലെ ബിജെപി ആസ്ഥാനമായ കമലാലയത്തിൽ വച്ചാണ് ഇന്നലെ ഇരുവരും ബി ജെ പി അംഗത്വം സ്വീകരിച്ചത്. തമിഴ്നാട് ബിജെപി കലാ സാംസ്‌കാരിക വിഭാഗം പ്രസിഡന്റ് പെപ്സി ശിവയും ചടങ്ങിൽ പങ്കെടുത്തു.

1991ൽ സംവിധായകൻ കസ്തൂരി രാജയുടെ ആത്ത ഉൻ കൊയിലിലെ എന്ന ചിത്രത്തിലൂടെയാണ് ചെന്നൈ സ്വദേശിനിയായ കസ്തൂരി തമിഴ് സിനിമയിൽ അരങ്ങേറുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ അഭിനയിച്ചു.

തെലുങ്ക് ജനതയ്‌ക്കെതിരായ അപകീർത്തി പരാമർശത്തിന്റെ പേരിൽ കഴിഞ്ഞ വർഷം കസ്തൂരി അറസ്റ്റിലായിരുന്നു. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിലാണ് താരം തെലുങ്ക് ജനയ്ക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്.

300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം. പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും വൻ പ്രതിഷേധം ഉയർന്നിരുന്നു

ഇടതു വലതു മുന്നണികൾ ഭയന്നതു പോലെ തന്നെ; മുനമ്പത്ത് 100 പേർ ബിജെപിയിൽ ചേർന്നു

കൊച്ചി: മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും ഷോൺ ജോർജിനും വൻ സ്വീകരണം ഒരുക്കി സമരക്കാർ.

സമരപന്തലിൽ എത്തിയ രാജീവ് ചന്ദ്രശേഖറിനും സംഘത്തിനും വൻ ജനാവലിയാണ് സ്വീകരണം നൽകിയത്.

ബിജെപി അദ്ധ്യക്ഷനെയും ഷോൺ ജോർജിനേയും മറ്റു നേതാക്കളേയും ആർപ്പുവിളികളോടെയാണ് മുനമ്പം ജനത വരവേറ്റത്.

ലോക്സഭയിലും രാജ്യസഭയിലും വഖ്ഫ് ഭേദ​ഗതി ബിൽ പാസായതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി അദ്ധ്യക്ഷന് മുനമ്പത്തെ ജനങ്ങൾ സ്വീകരണമൊരുക്കിയത്.

രാജീവ് ചന്ദ്രശേഖറിനൊപ്പം മറ്റ് എൻഡിഎ നേതാക്കളും മുനമ്പത്തെത്തി സമരം നടത്തുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങി നിരവധി നേതാക്കളും മുനമ്പത്തെത്തി.

ബിജെപിയിൽ അം​ഗത്വമെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച മുനമ്പത്തെ 100 പേർക്ക് സംസ്ഥാന അദ്ധ്യക്ഷൻ നേരിട്ട് അം​ഗത്വം വിതരണം ചെയ്തു. ബി.ജെ.പിയിൽ ചേർന്ന ഓരോരുത്തരെയും ഷോളണിയിച്ച് രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു.

ചെറായി മുതൽ മുനമ്പം വരെയും അങ്ങ് ഏറിപ്പോയാൽ കൊച്ചിവരെയും മാത്രമായി ഒതുങ്ങിപോകേണ്ടിയിരുന്ന വിഷയമാണ് മുനമ്പത്തെ ഭൂസമരം. 600 ഓളം നിർധനരായ മത്സ്യതൊഴിലാളികളായ കുടുംബങ്ങളാണ് കുടിയൊഴുപ്പിക്കൽ ഭീഷണി നേരിട്ടത്.

മാത്രമല്ല ഇടവകപ്പള്ളിയും കോൺവെന്റും വരെ ഒഴിപ്പിക്കൽ ഭീഷണി നേരിട്ടു. രാജ്യത്തെമ്പാടും വഖഫ് ബോർഡിന്റെ അവകാശവാദം കാരണം ഭീഷണി നേരിടുന്ന ജനങ്ങളെ പരി​ഗണിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു മുനമ്പത്തുകാരുടെ ആവശ്യം.

എന്നാൽ ഇവരുടെ ആവശ്യങ്ങൾ അം​ഗീകരിക്കാനോ ഇവർ പറയുന്നത് കേൾക്കാൻ പോലും സംസ്ഥാന സർക്കാരോ പ്രതിപക്ഷമായ യുഡിഎഫോ ശ്രമിച്ചില്ല എന്നതാണ് യാഥാർഥ്യം.

അങ്ങനെ ഇടതു വലതു മുന്നണികളിലെ പ്രാദേശിക നേതാക്കൾ മുതൽ മുകളിലോട്ട് ആരും ഇവരുടെ പ്രശ്നത്തിൽ ഇടപെടാതെ ഇരുന്ന സമയത്താണ് ബിജെപി സംസ്ഥാന കമ്മിറ്റി അം​ഗം അഡ്വ. ഷോൺ ജോർജ് മുനമ്പത്തെത്തുന്നത്.

എന്നാൽ ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്നു പറഞ്ഞതുപോലെയായിരുന്നു മുനമ്പത്തേക്കുള്ള ഷോൺ ജോർജിന്റെ വരവ്. ഷോണിന്റെ ഇടപെടലോടെ മുനമ്പം വിഷയം പെട്ടന്ന് തന്നെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

വിഷയത്തിൽ ഷോണിനെ മുൻനിർത്തി ബി.ജെ.പി കൃത്യമായ ഇടപെടലുകൾ നടത്തി. സമരം ബിജെപി കൂടി ഏറ്റെടുത്തതോടെ നിരവധി വിമർശനങ്ങളും സമരക്കാർക്കെതിരെ ഉയർന്നു വന്നിരുന്നു. പക്ഷെ ഷോൺ പലരുടേയും അൽമതേതരത്വ നിലപാടുകൾ വെളിച്ചത്തു കൊണ്ടു വന്നു എന്ന് പറയാം.

എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലുള്ളവർ തലമുറകളായി താമസിച്ച് വരുന്ന ഭൂമിയിൽ വഖഫ് ബോർഡ് അവകാശ വാദം ഉന്നയിച്ചതോടെയാണ് ഇവിടെ വിവാദങ്ങൾ തുടങ്ങുന്നത്. പിന്നീട് ചെറിയ ചെറിയ പ്രതിഷേധങ്ങൾ നടത്തി.

പറഞ്ഞു കേട്ടതു പോലെയല്ല പ്രശ്നം ​ഗുരുതരമാണെന്ന് ഷോണിന് മനസിലായി. ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി സമരങ്ങൾ അരങ്ങേറി. പിന്തുണയുമായി പലരും വന്നു. എന്നാൽ തുടക്കം മുതൽ മുനമ്പത്തുകാർക്കൊപ്പം നിന്ന പൂഞ്ഞാറുകാരനെ എന്തായാലും ഇവിടത്തുകാർ മറക്കില്ല.

എറണാകുളം ജില്ലയിൽ വൈപ്പിൻ കരയുടെ വടക്ക് കടലിനോട് ചേർന്ന് മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലയിൽ 1989 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുൾപ്പെട്ട 600ൽപ്പരം കുടുംബങ്ങളും ഉൾപ്പെടുന്ന പ്രദേശത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചു തുടങ്ങിയിട്ട് അഞ്ചു വർഷത്തോളമായിരുന്നു.

വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയിൽ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുമെന്ന പേടിയിലാണ് ഇവിടത്തെ പാവപ്പെട്ട ജനങ്ങൾ സമരത്തിനിറങ്ങിയത്. കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിൻറെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് ഇവിടെ എത്തിയ ഷോൺ ജോർജ് പ്രതികരിച്ചത്.

എന്തായാലും ലോകസഭയിൽ വഖഫ് ബിൽ എത്തിയതോടെ ആശ്വാസത്തിലാണ് മുനമ്പത്തുകാർ. വഖഫ് ബിൽ നാളെ പാസാകുന്നതോടെ ഇവരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. എന്നാൽ വഖഫ് വിഷയത്തിൽ ഇടതു വലതു മുന്നണികൾ എടുത്ത നിലപാടിന്റെ ചൂടറിയണമെങ്കിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്ന് മാത്രം.

Actress Kasturi has joined the BJP, welcomed by Tamil Nadu BJP president Nainar Nagendran. Transgender actress and social activist Namitha Marimuthu also joined the party alongside her.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ ജോസ് പെരേര

കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ...

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം പാലക്കാട്: കാറും...

വിമാനത്തിൻ്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ടത് കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ വേണ്ടി

വിമാനത്തിൻ്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ടത് കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ വേണ്ടി ബ്രിട്ടീഷ് എയർവേയ്സിലെ ഒരു...

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ...

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി കൊച്ചി: എയര്‍ ഇന്ത്യ വിമാനം നേരത്തെ പുറപ്പെട്ടതിനെ...

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ; പദ്ധതി​യെ ചെറുക്കുമെന്ന്​ ഹമാസ്

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ; പദ്ധതി​യെ ചെറുക്കുമെന്ന്​ ഹമാസ് ഗസ്സ: ഇസ്രായേൽ...

Related Articles

Popular Categories

spot_imgspot_img