തന്നെ ഒരാൾ പലവേദികളിലും എത്തി തുടർച്ചയായി അപമാനിച്ചുവെന്ന് നടി ഹണി റോസ്. എന്നാൽ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്നെ അവഹേളിച്ച ആളിൻ്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല.
താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും, കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തൻ്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു എന്നാണ് ഹണി റോസിൻ്റെ ആരോപണം. ഫെയ്സ്ബുക്കിലൂടെ ആണ് പ്രതികരണം.
ഫോട്ടോകളോ വീഡിയോകളോ പോസ്റ്റ് ചെയ്യുന്നത് അല്ലാതെ സോഷ്യൽ മീഡിയയിലൂടെ മറ്റു തരത്തിലുള്ള വിഷയങ്ങളൊന്നും ഷെയർ ചെയ്യുന്ന പതിവില്ലാത്ത ഹണിയുടെ പുതിയ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
![](https://news4media.in/wp-content/uploads/2025/01/1000371009-540x1024.jpg)
ആരാണ് പ്രതിയെന്നും എന്താണ് വിഷയമെന്നും പലരും ചോദിക്കുന്നുണ്ട്. എന്നാൽ നിയമപരമായി കൈകാര്യം ചെയ്യേണ്ട വിഷയം ആണെന്നും sexually coloured remarks ആണ് തനിക്കെതിരെ ഉണ്ടായതെന്നും ആദ്യ പോസ്റ്റിൽ തന്നെ ഹണി വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഷയം ഗൗരവമാണ് എന്നാണ് സൂചന.
ചില പ്രതികരണങ്ങൾ ഇങ്ങനെ:
ചാരിറ്റി യുടെ ബലത്തിൽ tax ക്രെഡിറ്റ് നേടാൻ കഴിയുമെന്ന കാര്യം ഇനിയും വലിയൊരു വിഭാഗം ആളുകൾ മനസിലാക്കാൻ ഉള്ളടുത്തോളം കാലം “പുണ്യാളന്മാരുടെ കൊച്ചു കൊച്ചു കുറുമ്പുകൾ ”കൾക്കെതിരെ പ്രതികരിക്കാൻ സോഷ്യൽ മീഡിയ സമ്മതിക്കില്ല. 👀
…….
പ്രതികരണം നന്നായി. ഇന്ത്യയിലെ നിയമവ്യവസ്ഥ നോക്കുകുത്തി ആണ്. തോന്നിയവാസം കാണിക്കുന്ന കാശുകാരനെ തൊടാൻ പോലീസിനോ സ്റ്റെയ്റ്റിനോ താൽപര്യമില്ല. നിയമസംവിധാനം നോക്കുകുത്തി ആയത് കൊണ്ട് നേരിട്ട് ആരിൽ നിന്നെങ്കിലും തല്ല് കിട്ടുന്നത് വരെ ദ്വയാർത്ഥ പ്രയോഗങ്ങൾ തുടരും. നാണമില്ലാത്തവൻ ആയത് കൊണ്ട് തല്ല് കിട്ടിയാലും തുടരും.
…..
നമ്മൾക്കു ഇഷ്ടമില്ലാത്ത കാര്യം ഒരാൾ നമ്മുടെ മുന്നിൽ വച്ചു പറയുമ്പോൾ അവരോട് NO പറയേണ്ട സ്ഥലത്ത്, പറയേണ്ട സമയത്ത് തന്നെ പറയണം,അപ്പോൾ അവരുടെ social സ്റ്റാറ്റസ് നോക്കേണ്ട കാര്യമില്ല, കുന്തി ദേവി പരാമർശം അയാൾ നടത്തിയത് ഹണി റോസ് സ്റ്റേജിൽ ഉള്ളപ്പോൾ തന്നെയല്ലേ?നിങ്ങൾ മിണ്ടാതിരിക്കുമ്പോൾ നിങ്ങൾ അയാളുടെ മൂന്നാം കിട കോമഡി ആസ്വദിക്കുന്നു എന്ന് അയാൾ കരുതുന്നുണ്ടാകും….
…..
പത്തുപുത്തൻ ഉണ്ടെന്ന് വച്ച്
പച്ചത്തറ പറയാമെന്നും……
കോടികൾ വാരി വിതറി
മനുഷ്യത്വം ഉണ്ടെന്ന് വരുത്തി തീർക്കാനും…..
ചിലർക്ക് കഴിയുന്നത്
മലയാളികൾ വെറും
ഓച്ചന്മാരാണെന്ന്
ആ മാന്യദേഹം തിരിച്ചറിഞ്ഞത് കൊണ്ടാണ്……
…..