കൊച്ചി: നടിയുടെ പീഡന പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അടുത്ത മാസം 21 വരെയാണ് ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയാണ് പീഡന പരാതി നൽകിയത്.(Actress harassment complaint; High Court granted interim anticipatory bail to Balachandra Menon)
പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി ബാലചന്ദ്രമനോൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ജാമ്യഹർജിയിൽ ബാലചന്ദ്രമേനോൻ ആരോപിച്ചത്. പരാതിക്കാരിയായ നടിക്കെതിരെ നേരത്തെ ബാലചന്ദ്രമേനോൻ പരാതി നൽകിയിരുന്നു.
ദേ, ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടിയെ പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.