web analytics

അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ; മാർട്ടിൻ ആന്റണിക്കെതിരെ കേസ്, ഷെയർ ചെയ്തവരും കുടുങ്ങും

അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ; മാർട്ടിൻ ആന്റണിക്കെതിരെ കേസ്, ഷെയർ ചെയ്തവരും കുടുങ്ങും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്കെതിരെ പോലീസ് കേസെടുത്തു.

സംഭവത്തിൽ തൃശൂർ സിറ്റി പോലീസ് ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

അതി‍ജീവിതയുടെ പേര് പരാമർശിച്ച് അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയതെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.

വീഡിയോ ഷെയർ ചെയ്തവരെയും കേസിൽ പ്രതികളാക്കുമെന്ന് പോലീസ് അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി പുറത്തുവന്നതിന് പിന്നാലെയാണ് മാർട്ടിൻ ആന്റണിയുടെ “വെളിപ്പെടുത്തൽ” എന്ന പേരിലുള്ള പഴയ വീഡിയോ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്.

വീഡിയോയിൽ, കേസിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കിയ നടനെയും ഉൾപ്പെടെ ചിലർ മനപൂർവം തനിയെ കുടുക്കിയെന്ന ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

കുറ്റകൃത്യത്തെ ലഘൂകരിക്കുകയും അതിജീവിതയെ അധിക്ഷേപിക്കുകയും ചെയ്യുന്ന ഉള്ളടക്കമാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചത്. വീഡിയോയിൽ അതിജീവിതയുടെ പേര് പലവട്ടം ആവർത്തിച്ചുവെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അതിജീവിത ക്ലിഫ് ഹൗസിൽ നേരിൽ കണ്ടു.

ഏകദേശം ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ, സമൂഹമാധ്യമങ്ങളിൽ നേരിടുന്ന നിരന്തര അധിക്ഷേപങ്ങളും മാനസിക അതിക്രമങ്ങളും അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു.

സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അറിയിച്ചു.

കോടതി നേരത്തെ തള്ളിയ വാദങ്ങളാണ് വീഡിയോയിൽ ആവർത്തിച്ചിരിക്കുന്നതെന്നും, അതിജീവിതയെ അധിക്ഷേപിച്ചവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് എന്നാണ് വിവരം. ഇരുവരുടെയും കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.

നിരന്തരമായ വേദനകൾക്കും കണ്ണീരിനും ഒടുവിൽ തനിക്ക് കിട്ടിയത് നീതി നിഷേധമാണെന്ന് അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു.

കേരളം ഒപ്പമുണ്ടെന്നും സർക്കാർ ഉടൻ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകി.

കോടതി തള്ളിയ വാദങ്ങളാണ് വിഡിയോയിലുള്ളത്. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

English Summary

Police have registered a case against Martin Antony, the second accused in the actress assault case, for circulating a video on social media that allegedly revealed the survivor’s identity and defamed her. Thrissur City Police have warned that those who shared the video will also face legal action. The case was filed following a complaint by the survivor to the Kerala Chief Minister, who assured prompt action and legal remedies.

actress-assault-case-martin-antony-booked-survivor-identity-video

Actress assault case, survivor privacy, social media abuse, Thrissur City Police, Kerala, legal action, cyber crime

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

പാതിരാത്രിയിൽ ലോറിയിൽ കള്ളമണൽ കടത്ത്; ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി

ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി ഇടുക്കി കുമളി അനധികൃതമായി രാത്രി...

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും...

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

‘പോയി ചാവെടാ’ എന്ന് പറഞ്ഞാൽ അത് പ്രേരണയാകുമോ? കാമുകനെ വെറുതെ വിട്ട് ഹൈക്കോടതി; വഴിത്തിരിവായ നിരീക്ഷണം

കൊച്ചി: പ്രണയനൈരാശ്യത്തെയോ തർക്കങ്ങളെയോ തുടർന്നുണ്ടാകുന്ന ആത്മഹത്യകളിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി....

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

Related Articles

Popular Categories

spot_imgspot_img