web analytics

സുനി പറഞ്ഞ ‘മാഡം’…ആക്രമണത്തിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി വിളിച്ച സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി

സുനി പറഞ്ഞ ‘മാഡം’…ആക്രമണത്തിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി വിളിച്ച സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി ആക്രമണത്തിന് തൊട്ടുമുമ്പ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയില്ലെന്ന് വിചാരണക്കോടതി ചോദിച്ചു.

ശ്രീലക്ഷ്മി എന്ന പേരിലുള്ള യുവതിയുമായി ആക്രമണത്തിന് മുമ്പ് പള്‍സര്‍ സുനി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് രേഖകളില്‍ വ്യക്തമാണ്.

എന്നാല്‍ ഈ സ്ത്രീക്ക് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്നതില്‍ പോലും പ്രോസിക്യൂഷന്‍ വ്യക്തമായ വിശദീകരണം നല്‍കാനായില്ലെന്നും കോടതി വിലയിരുത്തി.

സംഭവ ദിവസം സുനിയും ശ്രീലക്ഷ്മിയും തമ്മില്‍ എന്തിനായിരുന്നു നിരന്തര ആശയവിനിമയമെന്നും, ആ സംഭാഷണങ്ങളുടെ ഉള്ളടക്കം എന്താണെന്നതും വ്യക്തമാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗൂഢാലോചനക്കേസില്‍ നിര്‍ണായകമായിരിക്കേണ്ട ഇത്തരം തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. അതുപോലെ തന്നെ, ആക്രമണത്തിനിടെ പള്‍സര്‍ സുനി പറഞ്ഞ ‘മാഡം’ ആരാണെന്നതും വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

സ്ത്രീ നല്‍കിയ ക്വട്ടേഷനാണെന്നായിരുന്നു ആക്രമണത്തിനിടെ സുനി നടിയോട് പറഞ്ഞതെന്നും കോടതി ഓര്‍മിപ്പിച്ചു.

അത്തരമൊരു സ്ത്രീ യാഥാര്‍ഥ്യത്തില്‍ ഉണ്ടോയെന്നോ, ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് സുനി അങ്ങനെ പറഞ്ഞതെന്നോ സംബന്ധിച്ച് വ്യക്തമായ മറുപടികള്‍ നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും വിശ്വാസയോഗ്യമല്ലെന്ന വിലയിരുത്തലാണ് വിധിന്യായത്തില്‍ ഉള്ളത്.

ദിലീപ്യും പള്‍സര്‍ സുനിയും തമ്മില്‍ രഹസ്യമായി ക്വട്ടേഷന്‍ ഗൂഢാലോചന നടത്തിയതായാണ് പ്രോസിക്യൂഷന്‍ വാദം.

എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്ന വാദത്തിനിടയില്‍ തന്നെ,

ആലുവയിലെ വീട്ടില്‍ ദിലീപ് പള്‍സര്‍ സുനിയുടെ തോളില്‍ കൈവച്ച് നില്‍ക്കുന്നത് കണ്ടുവെന്നും പണം നല്‍കിയുവെന്നും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയതിലെ വൈരുദ്ധ്യവും കോടതി ചൂണ്ടിക്കാട്ടി.

ഈ രണ്ട് വാദങ്ങള്‍ എങ്ങനെ ഒത്തുപോകുമെന്നതാണ് കോടതിയുടെ ചോദ്യം.

പ്രോസിക്യൂഷന്‍ കേസില്‍ വരുത്തിയ നിരവധി വീഴ്ചകള്‍ വിശദീകരിച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ക്കപ്പുറം, വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ സാധിച്ചില്ലെന്നാണ് കോടതിയുടെ വിമര്‍ശനം.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ ആറു പ്രതികളെ ശിക്ഷിക്കുകയും ദിലീപ് അടക്കമുള്ള നാലുപേരെ വെറുതെ വിടുകയും ചെയ്ത വിധിന്യായത്തിലാണ് ഈ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

English Summary

The trial court, while delivering its verdict in the actress assault case, questioned why the prosecution failed to examine a woman who was in constant phone contact with prime accused Pulsar Suni just before the attack. The court observed that the prosecution could not clarify whether the woman had prior knowledge of the crime or the nature of their conversations. It also criticised inconsistencies in witness testimonies and highlighted serious lapses in presenting crucial evidence, ultimately noting that reliable proof against actor Dileep and other accused was not produced.

actress-assault-case-court-questions-prosecution-lapses

actress assault case, pulsar suni, dileep case verdict, prosecution lapses, kerala court, criminal conspiracy, malayalam news

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

Related Articles

Popular Categories

spot_imgspot_img