കൂട്ടുകാരിയെ വിവാഹം ചെയ്ത് നടി പ്രാർത്ഥന
‘കൂടെവിടെ’ എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് പ്രാർത്ഥന. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ നടിയുടെ വിവാഹ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
മോഡലായ ആൻസിയ മിസിസ് ഫാഷൻ ഐക്കണിനെ വിവാഹം ചെയ്‌തെന്ന വാർത്തയാണ് പ്രാർത്ഥന പങ്കുവെച്ചത്. തന്റെ ബെസ്റ്റ് ഫ്രണ്ടിനെ ആണ് വിവാഹം ചെയ്തതെന്നും നടി സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രങ്ങളിൽ കുറിച്ചു.
ടോക്സിക് ബന്ധത്തേക്കാൾ നൂറിരട്ടി നല്ല ബന്ധമെന്നും ആണ് വിവാഹ ശേഷം പ്രാർത്ഥന കുറിച്ചിരിക്കുന്നത്. എന്റെ പൊണ്ടാട്ടി എന്ന് ക്യാപ്‌ഷൻ നൽകിയാണ് ആൻസിയ സന്തോഷ വിവരം പങ്കുവച്ചത്.
അമ്പല നടയിൽ വച്ച് ഇരുവരും പരസ്പരം താലിചാർത്തുകയും പൂമാലയിടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതും വീഡിയോയിൽ കാണാം.
എന്നാൽ പോസ്റ്റ് വൈറലായതോടെ പലർക്കും എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ ചോദിക്കുന്നുമുണ്ട്. നിരവധി പേരാണ് ഇവർക്ക് ആശംസ അറിയിച്ച് രംഗത്തെത്തുന്നത്.
അതേസമയം ചിത്രങ്ങൾ ഷൂട്ടിംഗിന്റെ ഭാഗമാണോ അതോ പ്രാങ്ക് വീഡിയോ ആണോ എന്നുള്ള കാര്യവും വ്യക്തമല്ല. എന്തെങ്കിലും ഫോട്ടോ ഷൂട്ട് അതോ റീൽസ് ആണോ എന്നുള്ള ചോദ്യങ്ങൾക്ക് ഇത് കണ്ടിട്ട് എന്തുതോന്നുന്നു എന്ന മറുപടിയാണ് ആൻസിയ നൽകിയത്.
പൊലീസിന്റെ സമീപനത്തിൽ ഞെട്ടിപ്പോയി… കാപ്പ കുത്തിയ പ്രതിയാണോ ഞാൻ? ഞാൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ആർക്ക് എന്താണ് പ്രശ്‌നം…പൊട്ടിത്തെറിച്ച് രേണു സുധി
കോട്ടയം: പൊലീസ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രേണു സുധി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ യൂട്യൂബർക്കതിരെ പരാതി നൽകാൻ ചെന്നപ്പോൾ പൊലീസ് ദേഷ്യപ്പെട്ട് സംസാരിച്ചുവെന്നാണ് രേണു സുധിയുടെ ആരോപണം.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലാണ് രേണു സുധി പരാതി നൽകാനെത്തിയത്. കൂടാതെ പൊലീസ് പരാതിക്കാരനെ ന്യായീകരിച്ചെന്നും രേണു പറയുന്നു.
ഈ കേസ് ഇവിടെ തീർക്കാൻ പറ്റില്ല, കോടതിയിൽ തീർക്കെന്നാണ് പറഞ്ഞതെന്നും രേണു പറയുന്നു. രണ്ട് പെണ്ണുങ്ങൾ എന്നു പോലും പരിഗണിച്ചില്ല. അതിൽ വൾഗർ ആയൊന്നും ഇല്ലെന്നാണ് അവർ പറയുന്നതെന്നും രേണു പറയുന്നു.
തന്റെ ഭൂതകാലത്തെക്കുറിച്ച് തുടർച്ചയായി വീഡിയോ ചെയ്യുന്ന വ്‌ളോഗർക്കെതിരേയും രേണു സുധി തുറന്നടിക്കുന്നുണ്ട്. ”ഞാൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ആർക്ക് എന്താണ് പ്രശ്‌നം? മരിച്ചു പോയ സുധിച്ചേട്ടന് പ്രശ്‌നമില്ലായിരുന്നു.
ഈ ആരോപണത്തിൽ പറയുന്ന ആൾക്കും പ്രശ്‌നമില്ല. പിന്നെ ഇത് കുത്തിപ്പൊക്കാൻ ഇവനാര് സിബിഐയോ? എന്റെ പുറകെ നടക്കാൻ ഇവനെ ആരേലും ഏൽപ്പിച്ചിട്ടുണ്ടോ? ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം?
ഒരു കോലും പിടിച്ച് വ്‌ളോഗർ ആണെന്നും പറഞ്ഞ് എന്റെ പുറകെ നടക്കുന്നത് എന്തിനാണ്?” എന്നാണ് രേണു ചോദിക്കുന്നത്.
എന്തിനാണ് ഇതൊക്കെ വീണ്ടും കുത്തിപ്പൊക്കുന്നത്. എന്റെ കഴിഞ്ഞകാലത്തെക്കുറിച്ച് സുധിച്ചേട്ടനും മോനും എല്ലാം അറിയാം. ഇതിന് മാത്രം ഞാൻ എന്താണ് ചെയ്തത്? കാപ്പ കുത്തിയ പ്രതിയാണോ ഞാൻ? എന്തിനാണ് എന്റെ പിറകെ നടക്കുന്നത്?
എന്റെ കുടുംബ ചരിത്രവും ജീവചരിത്രവും തിരക്കാൻ ഞാൻ ആരെയെങ്കിലും ഏൽപ്പിച്ചോ എന്നും രേണു ചോദിക്കുന്നു. പൊലീസിന്റെ സമീപനത്തിൽ ഞെട്ടിപ്പോയി എന്നാണ് രേണു പറയുന്നത്.
Summary: Actress and model Ansiya’s latest photos have gone viral on social media. The images show her adorning a floral garland on Prarthana, the beloved character from the popular serial ‘Koodevide’, sparking widespread discussions.