അമല പോൾ വിവാഹിതയാകുന്നു; വൈറലായി പ്രപ്പോസല്‍ വീഡിയോ, വരനെ തിരിച്ചറിഞ്ഞ് ആരാധകർ

താര വിവാഹങ്ങൾ എന്നും സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയങ്ങളാണ്. അവിവാഹിതരും വിവാഹ മോചിതരുമായ താരങ്ങളെ കുറിച്ച് പലതരത്തിലുള്ള ഗോസിപ്പുകളും പരക്കാറുണ്ട്. നിരവധി പ്രചരണങ്ങൾക്ക് ഒടുവിൽ നടി അമല പോൾ വിവാഹിതയാകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സുഹൃത്തായ ജഗദ് ദേശായി ആണ് അമലയുടെ വരൻ. നടിയെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ജഗദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’’ എന്ന അടിക്കുറിപ്പോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഹോട്ടലിൽ ഇരുവരും ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടെയാണ് ജഗദ് നടിയെ പ്രപ്പോസ് ചെയ്യുന്നത്. നൃത്തം ചെയ്യുന്നതിനിടയിൽ മോതിരവുമായി അമലയെ പ്രപ്പോസ് ചെയ്യുന്നത് വിഡിയോയിൽ കാണാം. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നുമുണ്ട്. വെഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രപ്പോസല്‍ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. താരങ്ങൾ അടക്കം നിരവധിപേരാണ് അമല പോളിന് ആശംസകളുമായി എത്തുന്നത്. അതേസമയം, വിവാഹത്തിന്റെ മറ്റു വിവരങ്ങളൊന്നും ജഗദ് വെളിപ്പെടുത്തിയിട്ടില്ല.

നടിയുടെ രണ്ടാം വിവാഹമാണിത്. 2014–ലായിരുന്നു സംവിധായകൻ എ എൽ വിജയുമായുള്ള അമലയുടെ ആദ്യ വിവാഹം. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ, 2017ൽ ഇവർ വിവാഹമോചിതരായി. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇത്. പി​ന്നീ​ട് ഗായ​ക​നും മും​ബൈ സ്വ​ദേ​ശി​യു​മാ​യ ഭ​വ്നിന്ദർ സിങു​മാ​യി താ​രം ലി​വിങ് റി​ലേ​ഷനി​ലാ​യി​രു​ന്നു. ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി എ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്നാൽ, തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഭവ്നിന്ദർ ശ്രമിച്ചെന്നായിരുന്നു അമലയുടെ പ്രതികരണം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടെ പുതിയ ചിത്രം.

Read Also:കാമുകന്‍മാരെല്ലാം കയ്യൊഴിയുകയാണെന്ന് കങ്കണ: പക്ഷേ അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കും

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്

ഡാലസ്: 14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി...

അടിയേറ്റ് രക്തം വാർന്നു… ഗൃഹനാഥന് ദാരുണാന്ത്യം

ചവറ: കൊല്ലം നീണ്ടകരയിൽ വീടിനു സമീപം അടിയേറ്റു രക്തം വാർന്ന നിലയിൽ...

ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിന്റെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി യുവാവ്...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

കെഎൽഎഫ് വേദിയിൽ കഷായ പ്രയോഗം; കെ.ആർ മീരയ്‌ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

കൊച്ചി: കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി കെ.ആർ മീരയ്‌ക്കെതിരെ പരാതി...

Related Articles

Popular Categories

spot_imgspot_img