നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു. 37 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഏറെ നാളായി രോഗബാധിതനായിരുന്നു റാഷിന്‍. (Rashin, first son of actor Siddique, passed away in Kochi)
കഴിഞ്ഞ നവംബറിൽ റാഷിന്റെ ജന്മദിനം കുടുംബം ആഘോഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നൽകിയിരുന്നു. റാഷിന്റെ മാതാവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകൾ ജുമാ മസ്ജിദിൽ നടക്കും.
നടനും ഗായകനുമായ ഷഹീന്‍ സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്.
Read More: കെഎസ്ആർടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം; 40ഓളം പേർക്ക് പരിക്ക്
Read More: സമനില പൂട്ട് പൊളിക്കാനായില്ല; യുക്രൈന്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
Read More: ദക്ഷിണാഫ്രിക്ക ഫൈനലില്‍;അഫ്ഗാനെ ചുരുട്ടിക്കെട്ടിയത് 56 റൺസിന്; അനായാസ ജയം