web analytics

വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ

വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ സംഭവത്തിൽ വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ.

സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഷൈനിന്റെ ഖേദ പ്രകടനം.

വിവാദങ്ങൾക്ക് ശേഷം നടൻ ഷൈൻ ടോം ചാക്കോയും നടി വിൻസി അലോഷ്യസും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യ പരിപാടിയിലായിരുന്നു ഇരുവരും തുറന്നു സംസാരിച്ചത്.

തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‍നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈൻ പറഞ്ഞു. ഒന്നും മനപ്പൂർവ്വം ചെയ്‍തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ് എന്നും ഷൈൻ ടോം ചാക്കോ കൂട്ടിച്ചേർത്തു.

താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖമെന്നും വിൻസി പറഞ്ഞു.

പ്രശ്‍നങ്ങൾ പരസ്‍പരം പറഞ്ഞു തീർത്തെന്നും ഇരുവരും മാധ്യമങ്ങളോട് അറിയിച്ചു. സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്നായിരുന്നു വിൻസി അലോഷ്യസിന്റെ പരാതി. ഈ സംഭവം വൻ വിവാദമായിരുന്നു.

കുട്ടിക്കാലത്തെ ഷൈൻ ഇങ്ങനെ ആയിരുന്നില്ല

സംവിധായകൻ കമലിന്റെ സഹസംവിധായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഷൈൻ ഗദ്ദാമ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

തുടർന്നിങ്ങോട്ട് ചെറിയ വേഷങ്ങളാണെങ്കിലും കൈനിറയെ ചിത്രങ്ങൾ ലഭിച്ചു.

ഇതിഹാസ എന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായി നിൽക്കുന്ന സമയത്തായിരുന്നു ഷൈനെതിരെ കൊക്കെയ്ൻ കേസ് വിവാദം ഉയർന്നുവരുന്നത്.

കൊച്ചിയിൽ നിശാ പാർട്ടിയിൽ ലഹരി ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപക തിരച്ചിൽ നടത്തി.

ഇതിനിടെ കലൂർ-കടവന്ത്ര റോഡിലെ ഫ്‌ളാറ്റിൽ നിന്ന് സുഹൃത്തുക്കളായ ബ്ലെസി സിൽവസ്റ്റർ, രേഷ്മ രംഗസ്വാമി, ടിൻസി ബാബു, സ്‌നേഹ ബാബു എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ പോലീസ് പിടിയിലായത്.

ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ പത്ത് പായ്ക്കറ്റ് കൊക്കെയ്ൻ കണ്ടെത്തിയെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥർ അന്ന് പറഞ്ഞത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ൻ കേസായിരുന്നു ഇത്.

മാസങ്ങൾ നീണ്ട ജയിൽ വാസത്തിന് ശേഷമായിരുന്നു ഷൈൻ പുറത്തിറങ്ങിയത്. എന്നാൽ ഷൈന്റെ കരിയറിനെ ഈ സംഭവം സാരമായി ബാധിച്ചില്ല.

നീണ്ട ഒരവധിക്ക് ശേഷമെന്ന പോലെ ഷൈൻ വീണ്ടും സിനിമയിൽ സജീവമായി. എങ്കിലും വിവാദങ്ങൾ ഷൈനിന്റെ കൂടപ്പിറപ്പായിരുന്നു.

ഒടുവിൽ ഇതാ ഒരു ദാരുണ അപകടത്തിൽ അദ്ദേഹത്തിന്റെ പിതാവിന് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ, നടൻ ഷൈനിനെ പഠിപ്പിച്ച അധ്യാപികയുടെ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

അധ്യാപികയായ ബിന്ദു ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പൊന്നാനി എംഐ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്ന ഷൈനിനെ പറ്റിയാണ് ബിന്ദു സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.

Summary: Actor Shine Tom Chacko publicly apologized to actress Vincy Aloysius for his inappropriate behavior under the influence of substances during a film shoot. The apology was made during a press conference held as part of the promotion of the film Soothravakyam.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ശിശുദിനത്തിൽ താമസിച്ചെത്തിയതിന് ‘ശിക്ഷ’; ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം – സ്കൂളിനെതിരെ വ്യാപക പ്രതിഷേധം

മുംബൈ: ശിശുദിനാഘോഷത്തിനായി സ്‌കൂളിലേക്ക് വെറും പത്ത് മിനിറ്റ് വൈകി എത്തിയതിനെ തുടര്‍ന്ന്...

ഐഎസിന്റെ വീഡിയോകൾ നിരന്തരം കാണിക്കാൻ ശ്രമിച്ചു, സിറിയയിലേക്ക് ചേക്കേറാൻ സമ്മർദ്ദം ചെലുത്തി; അമ്മക്കെതിരെ മകന്റെ പരാതി; അന്വേഷണം

ഐഎസിന്റെ വീഡിയോകൾ നിരന്തരം കാണിക്കാൻ ശ്രമിച്ചു, സിറിയയിലേക്ക് ചേക്കേറാൻ സമ്മർദ്ദം ചെലുത്തി;...

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പയ്യോളി സ്വദേശി തിരൂരങ്ങാടിയിൽ കുടുങ്ങി

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പയ്യോളി സ്വദേശി തിരൂരങ്ങാടിയിൽ കുടുങ്ങി കോഴിക്കോട്: പയ്യോളിയിൽ പ്രായപൂർത്തിയാകാത്ത...

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു; കെഎസ്ഇബി തൊഴിലാളിക്ക് ദാരുണാന്ത്യം

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു;...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

കുട്ടി ഒപ്പം കിടക്കുന്നത് ശല്യമായി; കൊച്ചിയിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച് അമ്മയും ആൺസുഹൃത്തും

കൊച്ചിയിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച് അമ്മയും ആൺസുഹൃത്തും കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ...

Related Articles

Popular Categories

spot_imgspot_img