കേരളാ ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും മാത്രമല്ല; വരാനിരിക്കുന്നത് വമ്പൻമാർ; നിക്ഷേപം നടത്താനൊരുങ്ങി നടൻ പൃഥ്വിരാജും

നിലവിൽ കേരളത്തിൽ നിന്നുള്ള രണ്ട് പ്രധാന ഫുട്ബോൾ ക്ലബ്ബുകളാണ് കേരളാ ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും. ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിലും ഗോകുലം ഐ ലീഗിലുമാണ് പന്ത് തട്ടുന്നത്. ഐ ലീഗിൽ ചാമ്പ്യന്മാരായാൽ ഗോകുലത്തിന് ഇന്ത്യയുടെ പ്രഥമ ഡിവിഷനായ ഐഎസ്എല്ലിലും പന്ത് തട്ടാനാവും. ഇപ്പോഴിതാ ഈ രണ്ട് ക്ലബ്ബുകൾക്കും പുറമെ കേരളത്തിൽ നിന്നും പ്രൊഫഷണൽ ലീഗിൽ പന്ത് തട്ടാൻ കൂടുതൽ ടീമുകൾ എത്തുമെന്നാണ് സൂചനകൾ.Actor Prithviraj is planning to invest in football

കുറച്ച് ആഴ്ചകൾക്ക് മുമ്പ് കേരളാ സൂപ്പർ ലീഗിന്റെ ഫ്രാഞ്ചസികളെ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കൊച്ചി, തിരുവനന്തപുരം. തൃശൂർ എന്നീ 6 നഗരങ്ങളെ പ്രതിനിധികരിക്കുന്ന ഫ്രാഞ്ചസികളെയാണ് പ്രഖ്യാപിച്ചത്. എന്നാൽ ഈ 6 ക്ലബ്ബുകളും നിലവിൽ സൂപ്പർ ലീഗ് കേരളയിൽ കളിക്കാനുള്ള ടീമുകൾ മാത്രമാണ്.

അതേസമയം ഫുട്‌ബോളിൽ നിക്ഷേപം നടത്താനൊരുങ്ങുകയാണ് നടൻ പൃഥ്വിരാജ്. ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) മാതൃകയിൽ ആരംഭിക്കുന്ന സൂപ്പർ ലീഗ് കേരളയിലെ ടീമിന്റെ ഓഹരികൾ സ്വന്തമാക്കാനാണ് പൃഥ്വിയുടെ നീക്കം. മലയാളം സിനിമയിൽ നിന്ന് നിലവിൽ സ്‌പോർട്‌സ് മേഖലയുമായി ബന്ധപ്പെട്ട് ആരും പ്രവർത്തിക്കുന്നില്ല.

പൃഥ്വിരാജിന്റെ വരവോടെ കൂടുതൽ താരങ്ങൾ സ്‌പോർട്‌സ് മേഖലയിൽ നിക്ഷേപം നടത്താൻ തയാറാകുമെന്നാണ് വിലയിരുത്തൽ.സൂപ്പർ ലീഗ് കേരളയിൽ പങ്കെടുക്കുന്ന ആറ് ക്ലബുകളിലൊന്നാണ് തൃശൂർ റോർസ് എഫ്.സി. ഓസ്‌ട്രേലിയൻ ലീഗിൽ കളിക്കുന്ന ബ്രിസ്‌ബെയ്ൻ റോർസ് എഫ്.സിയുടെ ചെയർമാനും സി.ഇ.ഒയുമായ കാസ് പടാഫ്ത ആണ് ടീമിന്റെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

മാഗ്നസ് സ്‌പോർട്‌സ്, നുസീം ടെക്‌നോളജീസ് എന്നീ കമ്പനികളാണ് ടീമിന്റെ മറ്റ് ഓഹരിയുടമകൾ. പൃഥ്വിരാജ് കൂടി വരുന്നതോടെ നിക്ഷേപത്തിനൊപ്പം ടീമിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാകും. വലിയ ഫാൻബേസ് ഉണ്ടാക്കിയെടുക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ലോകത്ത് വലിയ ഹിറ്റായി മാറാൻ കാരണം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ വരവാണ്. പ്രഥമ സീസൺ മുതൽ സച്ചിന്റെ സാന്നിധ്യം ടീമിന് വലിയതോതിൽ ആരാധകരെ സൃഷ്ടിക്കാൻ ഇടയാക്കി. ഈ മാതൃക പകർത്താനാണ് തൃശൂർ റോർസ് എഫ്‌സിയുടെ ശ്രമവും. പൃഥ്വിരാജുമായി ആദ്യവട്ട ചർച്ചകൾ പൂർത്തിയായെന്നാണ് വരുന്ന റിപ്പോർട്ടുകൾ.പൃഥ്വിരാജ് ക്ലബുമായി സഹകരിച്ചാൽ അതിന്റെ ഗുണം സൂപ്പർ ലീഗ് കേരളയ്ക്കും ലഭിക്കും.

സൂപ്പർ ലീഗ് കേരളയുടെ പിന്നിലെ ബുദ്ധികേന്ദ്രം പ്രമുഖ ബിസിനസുകാരനായ നവാസ് മീരാനാണ്. അദ്ദേഹമാണ് കേരള ഫുട്‌ബോൾ അസോസിയേഷന്റെ പ്രസിഡന്റ്. കേരള ഫുട്‌ബോളിനെ പുതിയ തലത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പർ ലീഗ് കേരള അണിയിച്ചൊരുക്കുന്നത്. ഇന്ത്യൻ ടെന്നീസ് താരം മഹേഷ് ഭൂപതി അടക്കമുള്ളവർ ലീഗിൽ ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്.

കോടികൾ മുടക്കി ടീമിനെ എടുക്കുന്ന ഫ്രാഞ്ചൈസികൾക്ക് വരുമാനം പ്രധാനമായും വരുന്നത് സ്പോൺസർഷിപ്പ്, ഗേറ്റ് കളക്ഷൻ, സെൻട്രൽ റവന്യു, ടി.വി സംപ്രേക്ഷണ കരാറിലെ വരുമാനം എന്നിവയിലൂടെയാണ്. സ്റ്റാർ സ്പോർട്സും ഹോട്ട്സ്റ്റാറും ആണ് സൂപ്പർ ലീഗ് കേരളയുടെ ചാനൽ പാർട്ണർമാർ. തുടക്കത്തിൽ പക്ഷേ ടി.വി കരാറിലൂടെ വലിയ വരുമാനം കിട്ടില്ല.

സ്പോൺസർപ്പിലൂടെ കൂടുതൽ വരുമാനം കണ്ടെത്തുകയെന്നത് തന്നെയാകും ടീമുകളുടെ പ്രധാന മാർക്കറ്റിംഗ് തന്ത്രം. ഗേറ്റ് കളക്ഷനിലൂടെ ലഭിക്കുന്ന വരുമാനം ഒരുപരിധിയിൽ കൂടുതൽ ഉണ്ടാകില്ലെന്നത് തന്നെ കാരണം. ചുരുങ്ങിയത് 10 വർഷമെങ്കിലും വേണ്ടിവരും ഓരോ ടീമും ലാഭത്തിലെത്താൻ.

എന്നാൽ സൂപ്പർ ലീഗ് കേരളയ്ക്ക് പുറമെ ഈ ടീമുകളെ ഐ ലീഗിലേക്ക് എത്തിക്കാനുള്ള ചില നീക്കങ്ങൾ നടക്കുകയാണ്. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് സൂപ്പർ ലീഗിലെ ചാമ്പ്യന്മാർക്ക് ഐ ലീഗിലേക്ക് യോഗ്യത നൽകാനുള്ള നീക്കം കേരളാ ഫുട്ബോൾ അസോസിയേഷൻ നടത്തുകയാണ്. കെഎഫ്എയുടെ ഈ നീക്കം വിജയിച്ചാൽ സൂപ്പർ ലീഗിലെ ചാമ്പ്യന്മാർക്ക് ഐ ലീഗ് കളിക്കാനാവും. വിജയകരമാവുമെന്നതിനെയും അടിസ്ഥാനമാക്കിയായിരിക്കും എഐഎഫ്എഫ് ഈ നീക്കത്തിൽ പച്ചക്കൊടി കാണിക്കാൻ.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ കൊ​ണ്ടോ​ട്ടി: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

Related Articles

Popular Categories

spot_imgspot_img