420 തവണ വഞ്ചിച്ചവരാണ് 400 സീറ്റുകൾ നേടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്

കർണാടക: 420 തവണ വഞ്ചിച്ചവരാണ് വരുന്ന തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. ഈ പറഞ്ഞത് മറ്റേതു പാർട്ടി ആയാലും കോൺഗ്രസ് ആയാലും ഇത് നിങ്ങളുടെ അഹങ്കാരമാണ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. ചിക്കമംഗളൂരു പ്രസ് ക്ലബ്ബിൽ സംസാരിക്കുന്നതിനിടെയാണ് ബിജെപിക്കെതിരെ പ്രകാശ് രാജിന്റെ പരോക്ഷ വിമർശനം.

400-ലധികം സീറ്റുകളുമായി എൻഡിഎ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം രാജ്യ സഭയിൽ പറഞ്ഞിരുന്നു. ഇതിന് ‘ജനങ്ങൾ തന്നാൽ മാത്രമേ നിങ്ങൾക്ക് ഒരു സീറ്റ് പോലും നേടാനാകൂ. ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കുമെന്ന് അവകാശപ്പെടാൻ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും’, എന്ന് അദ്ദേഹം പറഞ്ഞു.

420 വഞ്ചനകൾ എന്ന് അദ്ദേഹം പറഞ്ഞത് ഐപിസി സെക്ഷൻ 420 ഉദ്ധരിച്ചു കൊണ്ടാണ്. ആളുകളെ വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ സത്യസന്ധമല്ലാത്ത കാര്യങ്ങൾ കാണിച്ച് അവരെ ചതിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. മൂല്യമുള്ള വസ്തുക്കൾ കൈമാറുമ്പോൾ വ്യാജ പതിപ്പുകൾ ഉണ്ടാക്കി ചതിക്കുന്നതുമെല്ലാം ഈ വകുപ്പിന് കീഴിൽ വരും. പിഴയും ഏഴു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിതെന്നും പ്രക്ഷ രാജ് കൂട്ടിച്ചേർത്തു.

 

Read Also: എറണാകുളത്ത് ഷോൺജോർജോ? മേജർ രവിയോ? എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ; മുൻതൂക്കം ഷോൺ ജോർജിന് തന്നെ

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

സംസ്ഥാന ബജറ്റ്; ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ...

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; കാരണം ഇതാണ്…..

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ വ്യാപക...

Related Articles

Popular Categories

spot_imgspot_img