കേസിൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു
ന്യൂഡൽഹി: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. കേസിൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ നടനെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.(Actor Koottickal Jayachandran seeks Supreme Court for anticipatory bail)
പീഡന പരാതിയിൽ കസബ പൊലീസാണ് നടൻ ജയചന്ദ്രന് എതിരേ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി പൊലീസിനു കൈമാറുകയായിരുന്നു. തുടർന്ന് കസബ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു.
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ അഭിഭാഷകൻ എ. കാർത്തിക്കാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ചയോ, തിങ്കളാഴ്ചയോ പരിഗണിച്ചേക്കും.