web analytics

‘എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ നിങ്ങളെ അറിയിക്കണമെന്ന് തോന്നുന്നു’; കുറിപ്പുമായി കൊല്ലം സുധിയുടെ മകൻ

കൊല്ലം: വാഹനാപകടത്തിൽ അന്തരിച്ച കൊല്ലം സുധിയുടെ മകന്‍ രാഹുലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു. പ്രിയപ്പെട്ടവരേ എന്ന് അഭിസംബോധന ചെയ്തു തുടങ്ങുന്ന കുറിപ്പിൽ അച്ഛന്‍റെ മരണശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും ജനങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് രാഹുൽ പറയുന്നത്.

തന്‍റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും അറിയിക്കണമെന്ന് തനിക്ക് തോന്നുന്നുവെന്നും രാഹുല്‍ പറയുന്നു. കുറിപ്പിനൊപ്പം സുധിയ്ക്ക് ഒപ്പമുള്ള ചെറുപ്പകാലത്തെ ഫോട്ടോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിനു താഴെ ഒട്ടേറെപ്പേര്‍ പ്രാർത്ഥനകൾ നേർന്നും ധൈര്യം പകർന്നും കമന്റുമായെത്തിയിട്ടുണ്ട്. ‘മോൻ സ്വന്തം കാലിൽ നിൽക്കുക, പഠിച്ച് വളരുക, അച്ഛന് പ്രിയപ്പെട്ട മകനായി തന്നെ വളരുക, അച്ഛനും അമ്മയും ഇല്ലാതെ മോൻ നേരിട്ട വേദനകൾ മനസിലാകും…’ അങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ആദ്യവിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന രാഹുല്‍. കൊല്ലത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നതിനാല്‍ അച്ഛന്റെ വീട്ടിലാണ് രാഹുല്‍ ഇപ്പോൾ താമസിക്കുന്നത്.

രാഹുലിന്‍റെ കുറിപ്പ്

“പ്രിയപ്പെട്ടവരെ, ഞാൻ രാഹുൽ ദാസ്, ഒരുപാട് പേർക്ക് എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷേ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടേ. മരണപ്പെട്ടു പോയ കൊല്ലം സുധിയുടെ മകൻ..എന്‍റെ പ്രിയ അച്ഛന്‍റെ മരണത്തിന് ശേഷം എന്‍റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ….???”

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img