‘കോടതിയിൽ നിന്ന് എന്നെ വലിച്ചിഴച്ച് കൊണ്ട് പോയി, ഭക്ഷണം പോലും തരാതെ മുറിയിൽ പൂട്ടിയിട്ടു, അച്ഛനെ സ്‌നേഹിക്കാന്‍ എനിക്കൊരു കാരണമില്ല’; ബാലക്കെതിരെ മകൾ

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകള്‍. അച്ഛൻ മദ്യപിച്ചെത്തി തന്റെ അമ്മയെ തല്ലുമായിരുന്നു എന്ന് മകൾ പറയുന്നു. കോടതിയില്‍ നിന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ പൂട്ടിയിട്ടെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നും കുട്ടി വിഡിയോയിൽ ആരോപിക്കുന്നുണ്ട്.(Actor bala’s daughter allegations against him)

തന്റെ അമ്മയ്ക്കും കുടുംബത്തിനും എതിരെ വ്യാജ ആരോപണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം മകളുടെ വീഡിയോയ്ക്ക് പിന്നാലെ ബാലയും അമൃതയും വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. മൂന്ന് വയസിലാണ് മകൾ തന്നെ വിട്ട് പോയത് എന്നാണ് ബാല പറഞ്ഞത്. മകളോട് തര്‍ക്കിക്കാന്‍ താന്‍ ഇല്ലെന്ന് പറഞ്ഞ താരം ഇനി മകളുടെ ജീവിതത്തിലേക്ക് വരില്ലെന്നും പറഞ്ഞു.

പല ദിവസവും ചോര തുപ്പി കിടന്നിട്ടുണ്ട്, മകള്‍ക്കുവേണ്ടിയാണ് വീട് വിട്ട് ഓടി രക്ഷപ്പെട്ടത് എന്ന് അമൃത സുരേഷും വിഡിയോയിൽ പറയുന്നു. അന്ന് നേരിട്ട മര്‍ദനങ്ങള്‍ക്ക് താന്‍ ഇപ്പോഴും ചികിത്സയിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

മകളുടെ വീഡിയോയിൽ പറയുന്നത്

എന്നെയും എന്റെ മുഴുവന്‍ കുടുംബത്തേയും ബന്ധപ്പെടുന്ന വളരെ ഗുരുതരമായ പ്രശ്‌നത്തേക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ശരിക്ക് എനിക്ക് ഇതേക്കുറിച്ച് പറയാന്‍ ഇഷ്ടമില്ല. പക്ഷേ എനിക്ക് മടുത്തു. എന്റെ അച്ഛന്‍ ഒരുപാട് അഭിമുഖങ്ങളും വിഡിയോയും ചെയ്തിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ് മിസ് ചെയ്തിട്ടുണ്ട് എനിക്ക് ഒരുപാട് ഗിഫ്റ്റ് അയച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ്. പക്ഷേ ഈ പറഞ്ഞതില്‍ ഒന്നും സത്യമില്ല. സത്യം പറഞ്ഞാല്‍ അച്ഛനെ ഇഷ്ടപ്പെടാന്‍ പോലും എനിക്കൊരു കാര്യം ഇല്ല. എന്നെയും എന്റെ അമ്മയേയും അമ്മാമ്മയേയും ആന്റിയേയുമെല്ലാം മാനസികമായും ശാരീരികമായുമെല്ലാം ഉപദ്രവിച്ചിട്ടുണ്ട്. ഞാന്‍ ചെറുതായിരുന്ന സമയത്ത് വീട്ടില്‍ മദ്യപിച്ചെത്തി എന്റെ അമ്മയെ തല്ലുമായിരുന്നു.

എന്റെ അച്ഛന്‍ ഒരുപാട് അഭിമുഖങ്ങളിലാണ് എന്റെ അമ്മയെക്കുറിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അതെല്ലാം തെറ്റാണ്. എന്റെ അമ്മയെ കുറേ തല്ലിയിട്ടുണ്ട്. എന്നെയും അമ്മയേയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ ഒരിക്കല്‍ മദ്യപിച്ചെത്തി ഒരു ചില്ല് കുപ്പി എന്റെ മുഖത്തേക്ക് എറിയാന്‍ നോക്കി. എന്റെ അമ്മ കൈ വെച്ച് തടുത്തതുകൊണ്ട് ഒന്നും സംഭവിച്ചില്ല. അല്ലായിരുന്നെങ്കില്‍ എന്റെ തലയില്‍ ഇടിക്കുമായിരുന്നു. ഒരു പ്രാവശ്യം കോടതിയില്‍ വച്ച് എന്റെ വലിച്ചിഴച്ച് ചെന്നൈയില്‍ കൊണ്ടുപോയി മുറിയിലിട്ട് പൂട്ടി. ഭക്ഷണമോ ഒന്നും എനിക്ക് തന്നില്ല. ഇങ്ങനെയുള്ളവരെയാണ് നിങ്ങള്‍ വിശ്വസിക്കുന്നത്. അദ്ദേഹം പറയുന്നതെല്ലാം കള്ളമാണ്.

അസുഖ ബാധിതനായപ്പോള്‍ ഞാന്‍ ലാപ്‌ടോപ്പും പാവയും ചോദിച്ചെന്നു പറഞ്ഞില്ലേ. ഞാന്‍ എന്തിനാണ് ചോദിക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സാധനം വേണ്ട. എന്റെ അമ്മ പറഞ്ഞതുകൊണ്ടാണ് ഞാന്‍ പോയത്, എനിക്ക് അവിടെ പോകാന്‍ ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നെയും എന്റെ കുടുംബത്തേയും വെറുതെ വിടണം. ഞാന്‍ എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തിലാണ്. നിങ്ങളുടെ സ്‌നേഹമോ ഒന്നും എനിക്ക് വേണ്ട.

നിങ്ങള്‍ വിചാരിക്കും എന്റെ അമ്മ നിര്‍ബന്ധിച്ചാണ് ഈ വിഡിയോ ഇടുന്നതെന്ന്. ഇവിടെ എന്റെ അമ്മ ഇല്ല. എന്റെ അമ്മ ജോലിക്ക് പോയേക്കുവാ. ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെയൊരു വിഡിയോ ചെയ്യാന്‍. പക്ഷേ ഇതിലേക്ക് എന്നെ വലിച്ചിഴയ്ക്കാന്‍ അമ്മയ്ക്ക് താല്‍പ്പര്യമില്ല ഇത് സ്‌ക്രിപ്റ്റഡ് ഒന്നുമല്ല. ഞാന്‍ എന്റെ ഇഷ്ടത്തിന് ഇടുന്നതാണ്. എന്റെ ഹൃദയത്തില്‍ നിന്നാണ് പറയുന്നത്. അമ്മയും കുടുംബവും വിഷമിക്കുന്നതുകണ്ടാണ് ഞാന്‍ ഇത് പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

Related Articles

Popular Categories

spot_imgspot_img