web analytics

മുൻ ഭാര്യ, മുൻ പങ്കാളി, ചെകുത്താൻ, മൂവരും നിരന്തരം അപമാനിക്കുന്നു; പരാതിയുമായി നടൻ ബാല

കൊച്ചി: മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ്, മുൻ പങ്കാളി എലിസബത്ത്, ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സ് എന്നിവർക്കെതിരേ പോലീസിൽ പരാതി നൽകി നടൻ ബാല.

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് കൊച്ചി സിറ്റി കമ്മിഷണറുടെ ഓഫിസിലെത്തിയാണ് താരം പരാതി നൽകിയത്.

ഭാര്യ കോകിലയും പരാതി നൽകാൻ ബാലയുടെ ഒപ്പമുണ്ടായിരുന്നു. ചെകുത്താൻ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത ഫോൺ കോൾ വന്നിരുന്നു.

അതിനു വഴങ്ങാഞ്ഞതിനു പിന്നാലെയാണ് തനിക്കെതിരേ നിരന്തരമായി അപവാദം പ്രചരിപ്പിക്കുന്നതെന്നാണ് ബാല പരാതിപ്പെട്ടിരിക്കുന്നത്. ഗായികയായ അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ.

ഇരുവരും പിരിഞ്ഞതിനു പിന്നാലെ എലിസബത്തുമായി അടുത്തുവെങ്കിലും വിവാഹിതരായില്ല.

ബന്ധു കൂടിയായ കോകിലയെ താരം വിവാഹം കഴിച്ചതിനു പിന്നാലെ എലിസബത്ത് നിരന്തരമായി സമൂഹമാധ്യമങ്ങളിലൂടെ ബാലയ്ക്കെതിരേയുള്ള വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. തുടർന്നാണ് ബാല നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

Related Articles

Popular Categories

spot_imgspot_img