എംവിഡി ഉദ്യോ​ഗസ്ഥർ മോശമായി പെരുമാറിയിട്ടുണ്ടോ? ആസിഫ് അലി ഇങ്ങനെ മറുപടി പറയുമെന്ന് കരുതിയില്ല

കൂളിംഗ് ഫിലിം വാഹനങ്ങളിൽ നിന്നും കീറിക്കളയുന്നതിനെക്കാൾ നല്ലത് വിൽക്കാൻ അനുവദിക്കാതെ ഇരിക്കുന്നതാണെന്ന് നടൻ ആസിഫ് അലി.

വിൽക്കുന്നത് കൊണ്ടാണ് കൂളിംഗ് ഫിലിമും അലോയ് വീലുമൊക്കെ തങ്ങൾ വാങ്ങുന്നത്. റോഡിൽവെച്ച് എംവിഡി ഉദ്യോ​ഗസ്ഥർ പബ്ലിക്കായി അത് ഊരിക്കളയുകയാണെന്നും താരം ചൂണ്ടിക്കാട്ടി.

റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടിയിൽ കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ആസിഫ് അലി ഇക്കാര്യം പറഞ്ഞത്.

കൂളിംഗ് ഫിലിം, അലോയ് വീൽ തുടങ്ങിയ വസ്തുക്കളുടെ വിൽപ്പന നിരോധിക്കാൻ എംവിഡി ഉദ്യോ​ഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെടണമെന്നായിരുന്നു താരത്തിന്റെ ഉപദേശം.

എംവിഡി ഉദ്യോ​ഗസ്ഥർ മോശമായി പെരുമാറിയിട്ടുണ്ടോ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആസിഫ്.

‘വണ്ടിയുടെ കൂളിംഗ് ഫിലിം, അലോയ് വീൽ, മറ്റ് ആക്സസറീസ്. ഇതിന്റെയെല്ലാം വിൽപ്പന നിരോധിക്കാൻ നിങ്ങൾ ഗവൺമെന്റിനോട് പറയണമെന്നും.

ഞങ്ങൾ കാശ് കൊടുത്ത് ഇത് മേടിച്ച് ഒട്ടിക്കുകയും നിങ്ങൾ റോഡിൽ വച്ച് പബ്ലിക്കായി അത് ഊരിക്കളയുകയും ചെയ്യും. വിൽക്കുന്നത് കൊണ്ടാണ് ഞങ്ങൾ ഇത് മേടിച്ച് ഉപയോഗിക്കുന്നതെന്നും വിൽക്കുന്നില്ലെങ്കിൽ ഞങ്ങൾ ഒരിക്കലും മേടിക്കില്ല എന്നും താരം പറഞ്ഞു.

പല സമയത്തും കൂൾ ഫിലിം ഉപയോ​ഗിക്കേണ്ടി വരറുണ്ട്. ചൂടും പ്രൈവസിയും കാരണം ചില സമത്ത് ഇത് വേണ്ടി വരാറുണ്ട്.

കീറിക്കളയുന്നതിനേക്കാൾ വിൽക്കാൻ സമ്മതിക്കാതിരിക്കുന്നതാണ് നല്ലത്’- നടൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി പൂന്തുറയിൽ ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയിൽ ചുടുക്കട്ടകൊണ്ട്...

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

Related Articles

Popular Categories

spot_imgspot_img