web analytics

അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്; ഊതി വീർപ്പിച്ച ബലൂൺ പൊട്ടി പോയ ദേഷ്യത്തിൽ…

കൊല്ലം: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാനെ വിമർശിച്ച ടെലിവിഷൻ താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്. ബിജെപിയുടെ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അഖിൽ മാരാർ പഹൽഗാം വിഷയം ഉയർത്തി ഫെയ്‌സ്ബുക്കിൽ ഒരു വിഡിയോ പങ്കുവെച്ചത്. സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കരയാണ് പരാതി നൽകിയത്.

രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖിൽ മാരാർ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാണ് പോലീസിന്റെ എഫ്‌ഐആർ. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ ബിഎൻഎസ് 152 ആണ് ചുമത്തിയിട്ടുള്ളത്.

സംഭവത്തിൽ വിശദീകരണവുമായി അഖിൽ മാരാർ രം​ഗത്തെത്തി. കേസ് നിയമപരമായി നേരിടുമെന്നും വിഷയത്തിൽ കേരള ഹൈക്കോടതിയെ സമീപിച്ചതായും അഖിൽ പറഞ്ഞു.

ഊതി വീർപ്പിച്ച ബലൂൺ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാൻ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനുമാണ് പൊലീസ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അഖിൽ മാരാർ വെളിപ്പെടുത്തി.

അതേസമയം ബലൂചിസ്ഥാനുമായി ബന്ധപ്പെടുത്തി നടത്തിയ ചില പരാമർശം നാക്കുപിഴ ആണെന്നും അഖിൽ മാരാർ വിശദീകരിച്ചു.

‘‘ഭാരത സൈന്യം പാക്കിസ്ഥാനെ ഇല്ലാതാക്കുമെന്നും ഇന്ത്യ ഒരു സൂപ്പർ പവർ ആയി ലോകത്തിൽ മാറാനുള്ള സാധ്യത മുൻകൂട്ടി കണ്ട അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് ഇന്ത്യ പാകിസ്ഥാൻ വിഷയത്തിൽ ഇടപെട്ടു.

സദാ സമയവും മൈ ഫ്രണ്ട് എന്ന് പൊക്കി കൊണ്ട് നടന്ന ട്രംപിന്റെ താല്പര്യങ്ങൾക്ക് മോദി വഴങ്ങിയോ എന്ന സംശയമാണ് മോദിയെയും അമേരിക്കയ്ക്ക് കൃത്യമായ മറുപടി നൽകിയ ഇന്ദിരാ ഗാന്ധിയെയും താരതമ്യം ചെയ്തു ഞാൻ എഴുതിയത്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി തൃശൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ...

വിദ്യാർത്ഥി ആത്മഹത്യകൾ: കേന്ദ്രം കണക്കുകൾ മറച്ചുവെക്കുന്നതായി ജോൺ ബ്രിട്ടാസ് എം.പി

ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിങ് സെന്ററുകളിലും ആത്മഹത്യ ചെയ്യുന്ന...

ഇസ്രയേൽ ആധുനിക ലോകത്തിന്റെ ശാപം; നരകാഗ്നിയിൽ എരിയട്ടെ! ആഞ്ഞടിച്ച് പാകിസ്ഥാൻ; ചുട്ടമറുപടിയുമായി നെതന്യാഹുവും

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ഇസ്രയേലിനെതിരെ കടുത്ത പരാമർശങ്ങളുമായി പാകിസ്ഥാൻ. ഇസ്രയേൽ...

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

“ക്ഷേത്രങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്; വിവേചനം സമൂഹത്തെ വിഭജിക്കും”: സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് മതത്തിനും സമൂഹത്തിനും നല്ലതെന്ന് സുപ്രീം...

Related Articles

Popular Categories

spot_imgspot_img