പത്തനംതിട്ട: നടൻ മോഹൻലാലിനൊപ്പം ശബരിമലയിലെത്തിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്.
തിരുവല്ല എസ് എച്ച ഒ ആയിരുന്ന ബി സുനിൽ കൃഷ്ണനെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു.
ഇതിനുപിന്നാലെയാണ് ഡി വൈ എസ് പി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
കുറേക്കാലമായി ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് സുനിൽ അനുമതി വാങ്ങിയത്.
മോഹൻലാലിനൊപ്പമാണ് ശബരിമലയിൽ പോകുന്നത് എന്ന കാര്യം മറച്ചുവെക്കുകയും ചെയ്തു.
ഇതേ തുടർന്നാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
എമ്പുരാന്റെ റിലീസിന് മുന്നോടിയായി ഈ മാസം പതിനെട്ടിനാണ് മോഹൻലാൽ ശബരിമലയിലെത്തിയത്.
പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം മല കയറിയത്. സുഹൃത്ത് കെ മാധവനും കൂടെയുണ്ടായിരുന്നു.