കൊച്ചി: കളമശ്ശേരിയിൽ കഞ്ചാവ് നട്ടുവളർത്തി വിളവെടുത്ത ശേഷം വിൽപ്പന നടത്തിയ പ്രതി പിടിയിൽ. തൃക്കാക്കര നോർത്ത് പള്ളിലാംകരയിലാണ് സംഭവം.
വെസ്റ്റ് ബംഗാൾ സ്വദേശിയായ മിനാജുൽ ശൈഖ് ആണ് പിടിയിലായത്. ഗോഡൌൺ പരിസരത്ത് 5 പൊതികളിലായി 8.670 കി.ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
കീഴില്ലം ദേവകി സദനം വീട്ടിൽ ഷർണയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് കഞ്ചാവ് വളർത്തിയതെന്ന് പോലീസ് പറഞ്ഞു.
കളമശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.