web analytics

‘ആ ക്രൂരത മകൾ എഴുതി കിടക്കടിയിൽ സൂക്ഷിച്ചു, ഒടുവിൽ തെളിവായി’; വർഷങ്ങളോളം സ്വന്തം മകളെ പീഡിപ്പിച്ച പ്രതിക്ക് 72 വർഷം കഠിനതടവ്

10 വയസ്സു മുതല്‍ 14 വയസുവരെ സ്വന്തം മകളെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 72 വര്‍ഷം കഠിനതടവും 1,80,000 രൂപ പിഴയും വിധിച്ച് കോടതി.Accused who molested his own daughter for many years has been jailed for 72 years

വാഗമണ്‍ സ്വദേശിയായ അറുപത്തിയാറുകാരനെയാണ് ശിക്ഷിച്ചത്. സംരക്ഷണം നല്‍കേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവൃത്തിയാണെന്നു കോടതി വിലയിരുത്തി.

ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ആണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം പ്രതി അനുഭവിച്ചാല്‍ മതിയാകും.

പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം പ്രതി അധികശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

ചെറുപ്പം മുതല്‍ പെണ്‍കുട്ടിയും സഹോദരങ്ങളും അഗതി മന്ദിരങ്ങളില്‍നിന്നാണ് പഠിച്ചിരുന്നത്. പെണ്‍കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുന്നതുവരെ അവധിക്കാലത്ത് വീട്ടില്‍വരുമ്പോള്‍ പിതാവ് നിരവധിതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.

2019 കാലഘട്ടത്തിലും അതിന് മുന്‍പും പിതാവില്‍നിന്നും എല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ കടലാസുകളില്‍ എഴുതി കുട്ടി കിടക്കക്ക് അടിയില്‍ സൂക്ഷിച്ചിരുന്നു.

പോലീസ് കണ്ടെത്തിയ കുട്ടിയുടെ അനുഭവക്കുറിപ്പുകള്‍ പ്രൊസിക്യൂഷന് സഹായകരമായി. 2020-ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്.

2020-ല്‍ വാഗമണ്‍ പോലീസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി ചാര്‍ജ് ചെയ്ത കേസില്‍ പ്രൊസിക്യൂഷന്‍ 12 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയില്‍ ഹാജരാക്കി.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

Related Articles

Popular Categories

spot_imgspot_img