മലപ്പുറം: മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. പൊന്നാനി കുറ്റിപ്പുറം ബൈപ്പാസിൽ തവനൂർ പന്തേപാലത്ത് വെച്ചാണ് അപകടമുണ്ടായത്.
തലശ്ശേരി, കോടിയേരി സ്വദേശി ഏലിയന്റവിടെ നിഖിലിന്റെ ഭാര്യ കൊല്ലം സ്വദേശിനിയായ സിയ ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രഥമ ചികിത്സക്ക് ശേഷം എടപ്പാൾ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലേക്കും നിഖിലിനെ മാറ്റി. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇടിമിന്നലിനെ കരുതി ഇരിക്കണം, ഞായറാഴ്ച വരെ ഇടി മിന്നൽ മഴ കാറ്റ്
തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേകമുന്നറിയിപ്പ് നല്‍കി.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.