കൊച്ചി: പെരുമ്പാവൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. സ്കൂട്ടർ യാത്രക്കാരായ കോതമംഗലം കുത്തുകുഴി സ്വദേശി അജീഷ് (31), ദീപു (31) എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍ ഓടക്കാലിയിലാണ് അപകടമുണ്ടായത്. അപകടത്തെതുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also: ഒടുങ്ങാത്ത ആനക്കലി; വയനാട് കുറുവയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാള്‍ മരിച്ചു