ബെംഗളൂരുവിൽ തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ ചിക്കമംഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിൽ ആയിരുന്നു അപകടം നടന്നത്. മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീഴുകയായിരുന്നു. മലയിൽ നിന്ന് കാൽ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് ആണ് പരിക്കേറ്റത്.ഇപ്പോഴും നിരവധി തീർത്ഥാടകർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നു.
ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. നരക ചതുർദശി ദിവസമായ ഇന്ന് ആയിരക്കണക്കിന് പേരാണ് മല കയറാനെത്തിയത്. ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിൻറെ പാസ്സും അനുമതിയും വേണമായിരുന്നു.
ദീപാവലി ഉത്സവത്തിൻറെ ഭാഗമായി നിയന്ത്രണങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെ മലയിലേക്ക് നിരവധി തീർത്ഥാടകരെത്തി. തിരക്ക് നിയന്ത്രിക്കാൻ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചു. ഇന്നലെ ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു.
English summary : Accident at hilltop temple ; several pilgrims were injured in the stampede