web analytics

ടിപ്പറുമായി കൂട്ടിയിടിച്ചു; ടോറസ് ലോറി പൂർണ്ണമായും അഗ്നിക്കിരയായി; ചാടി രക്ഷപ്പെട്ട് ഡ്രൈവർ; വീഡിയോ കാണാം

പത്തനംതിട്ട: ടിപ്പറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ട് മൂന്നിന് തിരുവല്ല – കോഴഞ്ചേരി റോഡിൽ മനക്കച്ചിറയിലാണ് അപകടം നടന്നത്.

അപകടത്തിൽ ടോറസ് ലോറി പൂർണ്ണമായും അഗ്നിക്കിരയായി. ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. തിരുവല്ലയിൽ നിന്ന് അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസ്; മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ

തൃശ്ശൂർ: ചാലക്കുടി പോട്ടയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിൽ മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ. ബാംഗ്ലൂരിൽ നിന്ന് പിടികൂടിയ ഇയാളെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസ് ആയിരുന്നെന്ന്. ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ കേസിൽ ഒന്നാംപ്രതിയായ നാരായണദാസ് ഒളിവിൽ പോവുകയായിരുന്നു.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഷീലാ സണ്ണീക്കെതിരെ നടന്ന ഗൂഢാലോചന ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.

സംഭവത്തിൽ പ്രതിയായ നാരായണദാസിന്റെ മുൻകൂർ ജാമ്യം സുപ്രീംകോടതി നേരത്തെ തന്നെ തള്ളിയിരുന്നു. കോടതിയിൽ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ചെയ്തു.

72 ദിവസത്തിനടുത്ത് ഷീല സണ്ണി ജയിലിൽ കഴിഞ്ഞു എന്നാൽ നാരായണ ദാസ് 72 മണിക്കൂർ പോലും ജയിലിൽ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെന്ന ബ്യൂട്ടിപാർലർ ഉടമയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ബൈക്കിലും ബാഗിലും എൽഎസ്ഡി സ്റ്റാമ്പുമായി അവരെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ ഷീല സണ്ണിയിൽ നിന്നും കണ്ടെത്തിയ സ്റ്റാംപ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലിൽ കിടന്നത് 72 ദിവസമായിരുന്നു.

എക്സൈസ് വകുപ്പ് പ്രതിക്കൂട്ടിലായതോടെ വ്യാജ ലഹരിയുടെ സന്ദേശം വന്നത് എവിടെ നിന്ന് എന്നായി അന്വേഷണം. ഒടുവിൽ എക്സൈസ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ ഉറവിടം കണ്ടെത്തുകയായിരുന്നു.

തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്.

ഇയാളെ എക്സൈസ് പ്രതി ചേർത്തെങ്കിലും കള്ളക്കേസിൽ കുടുക്കിയതിൻ്റെ കാരണം പുറത്തു വന്നിട്ടില്ല. അതറിയണമെന്നാണ് ഷീലാ സണ്ണിയുടെ ആവശ്യം. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഷീല സണ്ണി വീണ്ടും ബ്യൂട്ടി പാർലർ തുടങ്ങിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ട്വന്റി20 തരംഗമോ? മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വമ്പൻ പോളിങ്; കുന്നത്തുനാട്ടിൽ 84.9 ശതമാനം!

ട്വന്റി20 തരംഗമോ? മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വമ്പൻ പോളിങ്; കുന്നത്തുനാട്ടിൽ 84.9 ശതമാനം! കൊച്ചി:...

‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത

‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത ചിക്കമംഗളൂരു:...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ...

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു കൂവപ്പള്ളി: വീടിന് പുറത്തു കുളിച്ചുകൊണ്ടിരുന്ന...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’; ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം: സഭയുടെയും ദീപിക പത്രത്തിന്റെയും നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img