50 വർഷത്തെ കാത്തിരിപ്പ്; കൊച്ചു വെളിയിൽ നിന്നും കൊല്ലം-ചെങ്കോട്ട വഴി ചെന്നൈയിലേക്ക് സ്പെഷ്യൽ ട്രെയിൻ, റിസർവേഷൻ ആരംഭിച്ചു

തിരുവനന്തപുരം: 50 വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചുവേളിയില്‍ നിന്ന് കൊല്ലം, ചെങ്കോട്ട വഴി ചെന്നൈയിലേക്ക് എസി സ്പെഷ്യൽ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ബ്രോഡ്‌ഗേജായശേഷം ആദ്യമായാണ് ഈ പാതയിലൂടെ തിരുവനന്തപുരത്തുനിന്നു ട്രെയിന്‍ സര്‍വീസ് നടത്താന്‍ റെയില്‍വേ തീരുമാനിക്കുന്നത്. മീറ്റര്‍ഗേജ് കാലത്ത് ചെങ്കോട്ട വഴി തിരുവനന്തപുരം ചെന്നൈ സര്‍വീസുണ്ടായിരുന്നു. ഇതിനു പുറമെ ചെന്നൈയില്‍ നിന്ന് പുതിയ ഒരു രാത്രി വണ്ടി കൂടിയാണു തെക്കന്‍ കേരളത്തിനു ലഭിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

താംബരത്തുനിന്നുള്ള സര്‍വീസ് 16 മുതലും കൊച്ചുവേളിയില്‍ നിന്നുള്ളതു 17നും ആരംഭിക്കും. ഇരുദിശയിലും 14 ട്രിപ്പുകളാണ് ഉണ്ടാകുക. ജൂണ്‍ വരെയാണു സ്‌പെഷല്‍ സര്‍വീസ് എങ്കിലും യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കില്‍ സര്‍വീസ് ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്. 14 തേഡ് എസി ഇക്കോണമി കോച്ചുകളാണു ട്രെയിനിലുണ്ടാക്കുക. ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. 1335 രൂപയാണ് കൊച്ചുവേളി- ചെന്നൈ ടിക്കറ്റ് നിരക്ക്.

താംബരം കൊച്ചുവേളി എസി സ്‌പെഷല്‍ (06035)ട്രെയിന്‍ വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.40ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 1.40നാണ് കൊച്ചുവേളിയിലെത്തുന്നത്. തിരിച്ച് ട്രെയിന്‍ (06036) വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3.35ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടും. പിറ്റേന്ന് രാവിലെ 7.35നാണ് ഈ ട്രെയിന്‍ താംബരത്ത് എത്തിച്ചേരും.

സ്റ്റോപ്പുകള്‍: ചെങ്കല്‍പേട്ട്, മേല്‍മറുവത്തൂര്‍, വിഴുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിരുദനഗര്‍, ശിവകാശി, ശ്രീവില്ലിപുത്തൂര്‍, രാജപാളയം, ശങ്കരന്‍കോവില്‍, പാമ്പാകോവില്‍ ഷാന്‍ഡി, കടയനല്ലൂര്‍, തെങ്കാശി, തെന്‍മല, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം. വിഴുപുരത്ത് സ്റ്റോപ്പുള്ളതിനാല്‍ പോണ്ടിച്ചേരി ഭാഗത്തേക്കു പോകുന്നവര്‍ക്കും സര്‍വീസ് ഗുണകരമാകും.

 

Read Also: എല്ലാം കരിഞ്ഞുണങ്ങിയപ്പോൾ മീൻ കൊണ്ട് രക്ഷപെടാമെന്നു കരുതിയ കർഷകർക്ക് ഇരുട്ടടി; കൊടുംചൂട്‌ സഹിക്കാനാവാതെ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു

Read Also: അച്ചാർ കമ്പനിയിലെ ജീവനക്കാരൻ അടിച്ചുമാറ്റിയത് 40 പവനും രണ്ട് ലക്ഷം രൂപയും, വിൽക്കാൻ സഹായിച്ചത് റജീനയും ഷഫീക്കും; മോഷണം നടന്ന് നാല്പത്തിയൊന്നാം നാൾ പ്രതികളെ പിടിച്ച് ആലുവ പോലീസ്

Read Also: ഇറച്ചിവില ഇനിയും ഉയരും; കിട്ടാക്കനിയായി നാടൻ പോത്ത്

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

Related Articles

Popular Categories

spot_imgspot_img