web analytics

കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എസി ലോ ഫ്ലോർ സർവ്വീസുകൾ തുടങ്ങി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകൾ ആരംഭിച്ചു.AC low floor services have started from Kozhikode and Ernakulam to and from Nedumbassery airport.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് പ്രയോജനപ്രദമാകുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന് കെഎസ്ആർടിസി അറിയിച്ചു.

കോഴിക്കോടു നിന്നും ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും 6 മണിക്കുമായി മൂന്ന് സർവീസുകളാണ് നെടുമ്പാശ്ശേരി വഴി എറണാകുളത്തേക്ക് ആരംഭിച്ചിട്ടുള്ളത്.

രാവിലെ 3 മണിക്കും 4 മണിക്കും 5 മണിക്കുമായാണ് എറണാകുളത്തു നിന്നും നെടുമ്പാശ്ശേരി വഴി കോഴിക്കോട്ടേയ്ക്കുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെടുന്ന സമയ വിവരം

രാവിലെ 03:45
രാവിലെ 04:45
രാവിലെ 05:45

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെടുന്ന സമയ വിവരം

രാത്രി 07:10
രാത്രി 09:10
രാത്രി 11:10

ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കെഎസ്ആർടിസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി കോഴിക്കോട് – 0495-2723796, എറണാകുളം – 0484-2372033 നമ്പറുകളിൽ ബന്ധപ്പെടാം.

spot_imgspot_img
spot_imgspot_img

Latest news

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

Other news

കല്ലുകൾ പതിച്ച സ്വർണകിരീടം ഗുരുവായൂരപ്പന്; വഴിപാടുമായി തൃശൂരിലെ വ്യവസായി

കല്ലുകൾ പതിച്ച സ്വർണകിരീടം ഗുരുവായൂരപ്പന്; വഴിപാടുമായി തൃശൂരിലെ വ്യവസായി ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി...

ഗൾഫിൽ നിന്ന് അവധിക്കെത്തി; മലപ്പുറത്ത് വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം

ഗൾഫിൽ നിന്ന് അവധിക്കെത്തി; മലപ്പുറത്ത് വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം മലപ്പുറം: പെരുവള്ളൂർ പറമ്പിൽ...

മൂന്നുലക്ഷം രൂപയുടെ 100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി

100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി കോവളം ലൈറ്റ്ഹൗസ് ബീച്ച്...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിത പകര്‍ത്തിയത് ഏഴു വീഡിയോകള്‍; അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല, ദീപക് മരിച്ചത് മനംനൊന്ത്; റിമാന്‍ഡ് റിപ്പോര്‍ട്ട്

ഷിംജിത പകര്‍ത്തിയത് ഏഴു വീഡിയോകള്‍; അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല, ദീപക്...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

Related Articles

Popular Categories

spot_imgspot_img