അതിസമ്പന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ ഒന്നാമതെത്തി അബുദബി. സിംങ്കപ്പൂർ ആസ്ഥാനമായ ആഗോള ധനകാര്യ സ്ഥാപനം ഗ്ലോബൽ എസ്.ഡബ്ല്യു.എഫ്. പുറത്തുവിട്ട പട്ടികയിലാണ് അബുദബി ഒന്നാം സ്ഥാനത്ത് എത്തിയത്. Abu Dhabi is the richest city in the world.
1.67 ട്രില്യൺ യു.എസ്. ഡോളറാണ് അബുദബിയുടെ ആസ്തി. അബുദബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ഡെവലപ്‌മെന്റൽ ഹോൾഡിങ്ങ് കമ്പിനി, എമിറേറ്റ്‌സ് നിക്ഷേപ അതോറിറ്റി തുടങ്ങിയവയുടെ ആസ്തികളെല്ലാം ഉൾപ്പെട്ടതാണ് അബുദബി നഗരത്തിന്റെ മൂല്യം.
1.66 ട്രില്യൺ ഡോളറുമായി നോർവേ നഗരമായ ഓസ്ലോയും 1.34 ട്രില്യൺ ഡോളർ ആസ്തിയുമായി ബീജിങ്ങ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം പങ്കിടുന്നു.