രണ്ട് പേർ ചേർന്ന് മർദ്ദിച്ചു; യുവാവിന് 60,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി കോടതി
അബൂദബി: യുവാവിനെ മർദിച്ച കേസിൽ രണ്ട് പ്രതികൾക്ക് 60,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
യുവാവിനെ ശാരീരികമായി മർദിച്ചെന്ന പരാതിയിൽ രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ചേർന്ന് 60,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബൂദബി കോടതി ഉത്തരവിട്ടു.
ഒരുലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിം കോടതിയെ സമീപിച്ച കേസിലാണ് വിധി.
ഈ കേസിൽ നേരത്തെ അബൂദബി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുവർക്കും 8,000 ദിർഹം വീതം പിഴ ചുമത്തുകയും കോടതി ഫീസ് അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിച്ചത്.
പരാതിക്കാരന്റെ വാദങ്ങളും രേഖകളും പരിശോധിച്ച ശേഷമാണ് കോടതി 60,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
English Summary:
An Abu Dhabi court has ordered two men to jointly pay 60,000 dirhams as compensation to a youth who was physically assaulted. Earlier, the Abu Dhabi First Instance Court had found the accused guilty and imposed fines of 8,000 dirhams each. Seeking one lakh dirhams as compensation, the victim later approached the civil court, which delivered the compensation verdict after reviewing the case.
abu-dhabi-assault-case-compensation-court-order
Abu Dhabi news, assault case, compensation verdict, UAE court news, civil court ruling, expat news









