News4media TOP NEWS
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ

മൂ​ന്നു വ​ര്‍ഷ​ത്തി​നി​ടെ മോഷണം പോയത് 300ഓ​ളം ച​ന്ദ​ന​മ​ര​ങ്ങ​ൾ; കടത്തുന്നത് “പാണ്ടിപ്പട”; ഹൈ​റേ​ഞ്ചിൽ പിടിമുറുക്കി ചന്ദനമാഫിയ

മൂ​ന്നു വ​ര്‍ഷ​ത്തി​നി​ടെ മോഷണം പോയത് 300ഓ​ളം ച​ന്ദ​ന​മ​ര​ങ്ങ​ൾ; കടത്തുന്നത് “പാണ്ടിപ്പട”; ഹൈ​റേ​ഞ്ചിൽ പിടിമുറുക്കി ചന്ദനമാഫിയ
September 29, 2024

നെ​ടു​ങ്ക​ണ്ടം: മൂ​ന്നു വ​ര്‍ഷ​ത്തി​നി​ടെ 300ഓ​ളം ച​ന്ദ​ന​മ​ര​ങ്ങ​ളാ​ണ് ഹൈ​റേ​ഞ്ചി​ല്‍നി​ന്ന്​ മോ​ഷ​ണം പോ​യ​ത്. ച​ന്ദ​ന മാ​ഫി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ ബ​ന്ധ​മാ​ണ് ച​ന്ദ​ന​മോ​ഷ​ണം വ​ർ​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​ക്ഷേ​പം.About 300 sandalwood trees were stolen in three years.

ഹൈ​റേ​ഞ്ചി​ല്‍ ച​ന്ദ​ന​മ​രം മോ​ഷ​ണ​വും മോ​ഷ​ണ ശ്ര​മ​വും തു​ട​ര്‍ക്ക​ഥ​യാ​യി​ട്ടും ക​ണ്ടു​പി​ടി​ക്കാ​നാ​കു​ന്ന​ത്​ കു​റ്റി​യും ശി​ഖ​ര​ങ്ങ​ളും മാ​ത്രം. വ​ര്‍ഷ​ങ്ങ​ളാ​യി ച​ന്ദ​നം മോ​ഷ​ണം ത​കൃ​തി​യാ​യി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കു​ന്ന​ത്​ അ​പൂ​ർ​വം.

ക​ല്ലാ​ര്‍ക്ഷേ​ത്ര​മു​റ്റ​ത്തെ ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​യാ​ളെ ര​ണ്ട​ര വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ക​ല്ലാ​ര്‍ സു​ബ്ര​ഹ്‌​മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ന്റെ മു​ന്‍വ​ശ​ത്തു നി​ന്ന ച​ന്ദ​നം മു​റി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ക്ക​വെ പി​ടി​യി​ലാ​യി ഇ​യാ​ൾ ജാ​മ്യ​മെ​ടു​ത്ത് ഒ​ളി​വി​ല്‍ പോ​കു​ക​യും പി​ന്നീ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് പി​ടി​കി​ട്ടാ​പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

2014 ന​വം​ബ​ര്‍ 13ന് ​ക്ഷേ​ത്ര​മു​റ്റ​ത്തെ ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലാ​റി​ല്‍ ചി​ന്നാ​ര്‍ വ​നം വ​കു​പ്പ് ഓ​ഫി​സി​ന് സ​മീ​പ​ത്തെ കെ.​എ​സ്.​ഇ.​ബി ഭൂ​മി​യി​ല്‍നി​ന്ന്​ ച​ന്ദ​നം മു​റി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മം ന​ട​ന്ന​ത് വ​നം വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വ​രം അ​റി​ഞ്ഞി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല പു​ല​ര്‍ച്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തു​ന്ന​ത് വൈ​കു​ന്നേ​ര​മാ​ണ്.

പ​ട്ട​യ​ഭൂ​മി​യി​ല്‍ നി​ല്‍ക്കു​ന്ന മ​ര​ത്തി​ന്‍റെ ചി​ല്ല വെ​ട്ടി​യാ​ല്‍പോ​ലും ക​ര്‍ഷ​ക​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​നം കൊ​ള്ള​ക്കാ​രു​മാ​യു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. മ​റ​യൂ​ര്‍ ക​ഴി​ഞ്ഞാ​ല്‍ സ്വ​കാ​ര്യ​ഭൂ​മി​യി​ല്‍ ഏ​റ്റ​വും അ​ധി​കം ച​ന്ദ​ന​മ​ര​ങ്ങ​ളു​ള്ള​ത്​ ഉ​ടു​മ്പ​ന്‍ചോ​ല​യി​ലെ പ​ട്ടം​കോ​ള​നി പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ക​ല്ലാ​ര്‍, ചി​ന്നാ​ര്‍ ഫോ​റ​സ്റ്റ് സെ​ക്ഷ​നു​ക​ളു​ടെ കീ​ഴി​ലാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍.

മു​മ്പ് രാ​മ​ക്ക​ല്‍മേ​ട്ടി​ല്‍ വ്യാ​പ​ക​മാ​യി ച​ന്ദ​ന മോ​ഷ​ണം ന​ട​ന്നി​രു​ന്നു. മു​ണ്ടി​യെ​രു​മ, ചോ​റ്റു​പാ​റ, തൂ​ക്കു​പാ​ലം മേ​ഖ​ല​യി​ല്‍ ച​ന്ദ​ന​മ​രം മോ​ഷ​ണ പ​ര​മ്പ​ര അ​ര​ങ്ങേ​റി​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം, എ​ഴു​കും​വ​യ​ല്‍, വ​ലി​യ​തോ​വാ​ള, തൂ​ക്കു​പാ​ലം, രാ​മ​ക്ക​ല്‍മേ​ട്, ചോ​റ്റു​പാ​റ മേ​ഖ​ല​ക​ളി​ല്‍നി​ന്ന്​ നൂ​റോ​ളം ച​ന്ദ​ന​മ​ര​ങ്ങ​ളാ​ണ് ഒ​രു വ​ര്‍ഷ​ത്തി​നി​ടെ മു​റി​ച്ചു ക​ട​ത്തി​യ​ത്.

ഏ​താ​നും മാ​സ​ങ്ങ​ള്‍ക്കി​ട​യി​ല്‍ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ല്‍ മാ​ത്രം നി​ര​വ​ധി ച​ന്ദ​ന മ​ര​ങ്ങ​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ചെ​റു​മ​ര​ങ്ങ​ള്‍ മു​റി​ച്ചു ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ത്തു​ന്ന സം​ഘം ഹൈ​റേ​ഞ്ച് കേ​ന്ദീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യി വ​ര്‍ഷ​ങ്ങ​ളാ​യി ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ടെ​ങ്കി​ലും വ​നം വ​കു​പ്പോ പൊ​ലീ​സോ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. എ​ന്നാ​ല്‍, പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ച​ന്ദ​നം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി ല​ഭി​ച്ചാ​ല്‍ അ​ന്വേ​ഷി​ക്കു​മെ​ന്നാ​ണ് പൊ​ലീ​സും പ​റ​യു​ന്ന​ത്.

നൂ​റു​ക​ണ​ക്കി​ന് ച​ന്ദ​ന​മ​ര​ങ്ങ​ളാ​ണ് അ​തി​ര്‍ത്തി ക​ട​ക്കു​ന്ന​ത്. നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ള്‍ ഭ​യ​ന്ന് പ​ല​രും മു​റി​ച്ചു​മാ​റ്റി​യ മ​ര​ത്തി​ന്റെ കു​റ്റി ഉ​ള്‍പ്പെ​ടെ മ​ണ്ണി​ട്ടു മൂ​ടു​ക​യാ​ണ്.

ചി​ല​ര്‍ വ​നം വ​കു​പ്പി​ല്‍ പ​രാ​തി​യു​മാ​യെ​ത്തു​മ്പോ​ള്‍ ത​ന്റെ പു​ര​യി​ട​ത്തി​ലെ മ​രം മോ​ഷ​ണം പോ​യ​തി​ന്​ ഉ​ത്ത​ര​വാ​ദി താ​നാ​ണെ​ന്നു പ​റ​ഞ്ഞ് ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.

ച​ന്ദ​ന​മ​രം മോ​ഷ​ണ പ​രാ​തി സ്വീ​ക​രി​ക്കാ​ന്‍ പൊ​ലീ​സും വ​നം വ​കു​പ്പും വി​മു​ഖ​ത കാ​ട്ടി​യ സം​ഭ​വ​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. പ​രാ​തി ന​ല്‍കാ​ന്‍ വീ​ട്ടു​ട​മ എ​ത്തി​യ​പ്പോ​ള്‍ പൊ​ലീ​സും വ​നം വ​കു​പ്പും ഒ​ഴി​ഞ്ഞു​മാ​റി​യ​താ​യാ​ണ് ആ​ക്ഷേ​പം.

പൊ​ലീ​സി​ലെ​ത്തി​യ​ച്ചോ​ള്‍ ത​ടി​യ​ല്ലേ വ​നം​വ​കു​പ്പി​നെ സ​മീ​പി​ക്കാ​ന്‍ പ​റ​ഞ്ഞും വ​നം​വ​കു​പ്പി​ലെ​ത്തി​യ​പ്പോ​ള്‍ മോ​ഷ​ണ​മ​ല്ലേ പൊ​ലീ​സി​നെ സ​മീ​പി​ക്കാ​നും പ​റ​ഞ്ഞ് പ​രാ​തി സ്വീ​ക​രി​ക്കാ​തെ മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. ഇ​തോ​ടെ ത​ടി ഉ​ട​മ പ​രാ​തി ന​ല്‍കാ​നാ​കാ​തെ നി​രാ​ശ​നാ​യി മ​ട​ങ്ങി.

ക​ര്‍ഷ​ക​ര്‍ ന​ട്ടു​വ​ള​ര്‍ത്തി​യ ചെ​റു​മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു ക​ട​ത്തു​ന്ന​ത്. മ​ര​ങ്ങ​ള്‍ക്ക് ചെ​റി​യ കാ​ത​ല്‍ വ​രു​ന്ന സ​മ​യ​ത്തു​ത​ന്നെ മു​റി​ച്ചു ക​ട​ത്തു​ക​യാ​ണ്. എ​ന്നാ​ല്‍, നി​യ​മ പ്ര​ശ്‌​നം ഓ​ര്‍ത്ത് പ​ല​രും കേ​സി​നും മ​റ്റും പോ​കാ​റി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല മു​റി​ച്ചു മാ​റ്റി​യ മ​ര​ത്തി​ന്റെ കു​റ്റി​ക​ള്‍ ഉ​ള്‍പ്പെ​ടെ സ്ഥ​ല​ത്തു​നി​ന്നും നീ​ക്കം ചെ​യ്യു​ന്ന​തി​നൊ​പ്പം കു​റ്റി മ​ണ്ണി​ട്ടു മൂ​ടു​ക​യാ​ണ്. ചി​ല​ര്‍ മോ​ഷ​ണ വി​വ​രം ആ​രോ​ടും പ​റ​യാ​റു​മി​ല്ല.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

News4media
  • Kerala
  • News

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; തടയാനെത്തിയ ദിവ്യശ്രീയുടെ അച്ഛനെയും വെട്ടി

News4media
  • Kerala
  • News
  • Top News

ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

News4media
  • Featured News
  • Kerala
  • News
  • News4 Special

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജ...

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

News4media
  • Kerala
  • News
  • News4 Special
  • Top News

21.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • Top News

വാട്ടർ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച് ചന്ദനം കടത്താന്‍ ശ്രമം; അഞ്ചുപേർ പിടിയിൽ

News4media
  • Kerala
  • News

സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങളുടെ വിൽപ്പന വനം വകുപ്പ് മുഖേന; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം

News4media
  • Kerala
  • News
  • Top News

സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിക്കാൻ അനുമതി; കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]