കോഴിക്കോട്: സൗദി ജയിലിൽ തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് വൈകും. കേസ് ഡിസംബർ എട്ടിന് ഞായറാഴ്ച രാവിലെ 9.30ന് പരിഗണിക്കുന്നതിന് സമയം നൽകിയതായി റിയാദ് റഹീം സഹായസമിതി അറിയിച്ചു. ഇന്ന് റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചെങ്കിലും മോചനം ഉത്തരവ് ഉണ്ടായില്ല.(Abdul Rahim’s release delayed; The case will be heard on December 8)
അതേസമയം ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനുവദിച്ച് കിട്ടാൻ റഹീമിന്റെ അഭിഭാഷകർ കോടതിയെ സമീപിക്കും. നിലവിലുള്ള ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുക. ഇന്നലെ രാവിലെ എട്ടരയ്ക്ക് കേസ് പരിഗണിച്ച കോടതി വിധിപ്രസ്താവം നീട്ടിയതായി അറിയിക്കുകയായിരുന്നു.
ഇത് രണ്ടാംതവണയാണ് വിധി പറയുന്നത് നീട്ടുന്നത്. കഴിഞ്ഞ മാസം 21 ന് നടന്ന സിറ്റിംഗിൽ കേസിന്റെ വിധി ഇന്നത്തേക്ക് മാറ്റിയിരുന്നു. റഹീമിന്റെ അഭിഭാഷകനായ ഒസാമ അൽ അംമ്പർ, എംബസി ഉദ്യോഗസ്ഥനായ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രധിനിധി സിദ്ധീഖ് തുവ്വൂർ എന്നിവർ കോടതിയിൽ എത്തിയിരുന്നു. ഓൺലൈനായാണ് റഹീം ഹാജരായത്.
ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്, അപകടം എരുമേലിയിൽ