News4media TOP NEWS
അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നു; ഇന്ന് ഉത്തരവുണ്ടായില്ല, കേസ് ഡിസംബർ എട്ടിന് പരിഗണിക്കും ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്, അപകടം എരുമേലിയിൽ ഇടുക്കി അടിമാലിയിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ഫീസ് വർധനയിൽ പ്രതിഷേധം; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

വധശിക്ഷ റദ്ദു ചെയ്ത് നാട്ടിലെത്തുന്ന അബ്ദുൽ റഹീമിന് വീണ്ടും കൈത്തങ്ങായി ബോചെ; ‘ബിസിനസ് പങ്കാളിയാക്കി ഒരു കച്ചവടമൊക്കെ ശരിയാക്കി തരാ’മെന്നു വാഗ്ദാനം

വധശിക്ഷ റദ്ദു ചെയ്ത് നാട്ടിലെത്തുന്ന അബ്ദുൽ റഹീമിന് വീണ്ടും കൈത്തങ്ങായി ബോചെ; ‘ബിസിനസ് പങ്കാളിയാക്കി ഒരു കച്ചവടമൊക്കെ ശരിയാക്കി തരാ’മെന്നു വാഗ്ദാനം
July 4, 2024

നാട്ടിൽ തിരിച്ചെത്തിയാൽ അബ്ദുൾ റഹീമിനു വെറുതെയിരിക്കേണ്ട. നാട്ടിൽ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും മലയാളികളുടെ സ്വന്തം ബോചെ റഹീമിനെ അറിയിച്ചിരിക്കുകയാണ്. വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണിൽ വിളിച്ച് അബ്ദുൾ റഹീം നന്ദി അറിയിച്ചു. (Abdul Rahim returns home after canceling the death sentence; Promise to fix the business by making him a business partner)

സ്‌പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകൻ മരിച്ച കേസിൽ 2006ലാണ് വധശിക്ഷ വിധിക്കപ്പെട്ട് റഹീം ജയിലിലായത്.
18 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിഞ്ഞ ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ വധശിക്ഷ കഴിഞ്ഞ ദിവസമാണ് റിയാദ് ക്രിമിനൽ കോടതി റദ്ദാക്കിയത്. കേരളം കൈകോർത്തു പിടിച്ച് സമാഹരിച്ച 34 കോടി രൂപ ദയാധനം കൈമാറിയതോടെ അബ്ദുള്‍ റഹീമിന് സൗദി യുവാവിന്റെ കുടുംബം മാപ്പ് നല്‍ക്കുകയായിരുന്നു.

കഴിഞ്ഞ പെരുന്നാൾ കാലത്താണ് അബ്ദുൾ റഹീമിന്റെ മോചനത്തിന് മലയാളികൾ കൈ അയച്ച് സംഭാവന നൽകി 34 കോടി രൂപയും സമാഹരിച്ചത്. ഇതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ അക്കൗണ്ടിൽ മൊത്തം 47 കോടിയിലേറെ രൂപയാണ് ലഭിച്ചത്. അതിൽ നിന്നാണ് ദയാധനം വിദേശ മന്ത്രാലയത്തിന് കൈമാറിയത്. അവിടെ നിന്ന് ഒന്നര കോടി റിയാലിന്റെ ചെക്ക് സൗദി കോടതിക്ക് കൈമാറിയിരുന്നു. ഒരു കോടിയിലേറെ രൂപ വക്കീൽ ഫീസായും മറ്റും ചെലവായി.

ഓൺലൈനിലാണ് കോടതി റഹീമുമായി സംസാരിച്ചത്. ചെക്ക് കോടതി ശഹ്രിയുടെ കുടുംബത്തിന്റെ അറ്റോർണിക്ക് കൈമാറി. റഹീമിന് മാപ്പു നൽകാമെന്ന കുടുംബത്തിന്റെ സമ്മതപത്രം റിയാദ് ഗവർണറേറ്റിന് കോടതി കൈമാറും.അതേസമയം വധശിക്ഷ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ റഹീമിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ.

ഒരു പാട് നന്ദിയുണ്ടെന്നും ചെയ്തു തന്ന സഹായങ്ങൾ മറക്കാനാകില്ലെന്നും റഹീം പറഞ്ഞു. നാട്ടിൽ വരുമ്പോൾ നേരിൽ കാണാമെന്നും ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുമെന്നും റഹീം അറിയിച്ചു. അബ്ദുൾ റഹീമിന്റെ ഫോൺ കാൾ ബോബി ചെമ്മണ്ണൂർ ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചിരുന്നു. സ്രഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്നും തന്നോട് നന്ദി പറയേണ്ട ആവശ്യമില്ലെന്നും ബോചെ പറഞ്ഞു.

Related Articles
News4media
  • Kerala
  • News
  • Top News

അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നു; ഇന്ന് ഉത്തരവുണ്ടായില്ല, കേസ് ഡിസംബർ എട്ടിന് പരിഗണിക്കും

News4media
  • Kerala
  • News
  • Top News

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്, അപകടം എരുമേലിയിൽ

News4media
  • Kerala
  • Top News

ഇടുക്കി അടിമാലിയിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

News4media
  • Kerala
  • News
  • Top News

ഫീസ് വർധനയിൽ പ്രതിഷേധം; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

News4media
  • Kerala
  • Top News

കട്ടപ്പന നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് ! പിന്തുടർന്ന് പിടി...

News4media
  • Kerala
  • News
  • Top News

കുമളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

News4media
  • Kerala
  • News
  • Top News

18 വർഷത്തിനു ശേഷം കൂടിക്കാഴ്ച; സൗദി ജയിലിലെത്തി റഹീമിനെ കണ്ട് ഉമ്മയും ബന്ധുക്കളും

News4media
  • Kerala
  • Top News

ഔട്ട് പാസ് ലഭിച്ചു: അബ്ദുല്‍ റഹീം 10 ദിവസത്തിനുള്ളിൽ ജയിൽ മോചിതനായേക്കും

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]