പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട് ബലാത്സംഗ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി എംഎൽഎ
ബലാത്സംഗക്കേസിൽ അറസ്റ്റിലായ പഞ്ചാബ് ആം ആദ്മി പാർട്ടി എംഎൽഎ ഹർമീത് സിങ് ധില്ലൻ കസ്റ്റഡിയിൽ നിന്ന് നാടകീയമായി രക്ഷപ്പെട്ടു.
പോലീസിനോട് നേരിട്ട് വെടിയുതിർക്കുകയും, വാഹനമോടിച്ച് ഒരു ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തുകയും ചെയ്ത ശേഷമാണ് ഇയാൾ കൂട്ടാളികളോടൊപ്പം രക്ഷപ്പെട്ടത്.
പട്യാലയിലെ സനൗർ മണ്ഡലത്തിലെ എംഎൽഎയായ ഹർമീത് സിങ്, സ്കോർപിയോയും ഫോർച്യൂണറും ഉൾപ്പെടെ രണ്ട് വാഹനങ്ങളിൽ രക്ഷപ്പെട്ടു. ഇവർ രക്ഷപ്പെടുന്നതിനിടെ പോലീസുകാരിൽ ഒരാൾക്ക് പരിക്കേറ്റു.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഫോർച്യൂണർ പിടികൂടിയെങ്കിലും എംഎൽഎയെ കണ്ടെത്താനായിട്ടില്ല. വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുകയും, ലൈംഗികമായി ചൂഷണം ചെയ്യുകയും, പിന്നീട് അശ്ലീല ദൃശ്യങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സ്ത്രീയുടെ പരാതി.
സിറക്പുർ സ്വദേശിനിയായ സ്ത്രീ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, വഞ്ചന, കുറ്റകരമായ ഭീഷണി എന്നിവ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാൽ, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു എംഎൽഎയുടെ മറുപടി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അദ്ദേഹം സ്വന്തം സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ചു.
പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ ഡൽഹി നേതൃത്വം നിയമവിരുദ്ധമായി ഭരിക്കുന്നുവെന്നും, താൻ അതിനെതിരെ തുറന്നുപറഞ്ഞതുകൊണ്ടാണ് കേസ് ഉണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ചീറിയടുത്ത് ആഞ്ഞുകൊത്തി കൂറ്റൻ രാജവെമ്പാല; ആളുകൾ രക്ഷപെട്ടത് ഭാഗ്യംകൊണ്ടു മാത്രം; വീഡിയോ
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചീറിയടുത്ത് കൂറ്റൻ രാജവെമ്പാല. ആക്രമണത്തില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഡെറാഡൂണിലെ ഭാവുവാല ഗ്രാമത്തിലെ ഒരു വീട്ട് മുറ്റത്ത് രാജവെമ്പാലയെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു സംഭവം.
വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഝജ്ര പർവതനിരകളിൽ നടന്ന സംഭവം കാണാൻ ധാരാളം ആളുകൾ തടിച്ചുകൂടി, ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
എട്ടുവർഷമായി കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം റീലിൽ തിരിച്ചറിഞ്ഞ് ഭാര്യ.
വീട്ടിന് മുന്നിലെ മതില്‍ നിറഞ്ഞ് നിന്ന വള്ളി പടര്‍പ്പുകളില്‍ മറഞ്ഞിരുന്ന പാമ്പിനെ ആദ്യം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല.
പിന്നാലെ വള്ളച്ചെടി വെട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ പാമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതരെ പാമ്പ് ചീറിയടുത്തു.
ഒരു സാധാരണ മനുഷ്യന്‍റെ രണ്ട് ഇരട്ടി വലിപ്പുമുള്ള കൂറ്റന്‍ രാജവെമ്പാലയാണ് വന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ക്ലിപ്പിൽ, നിരവധി പേർ മൂർഖനെ മരത്തിൽ നിന്ന് താഴെയിറക്കാൻ ശ്രമിക്കുന്നതും മറ്റുള്ളവർ ആ നിമിഷം പകർത്തുന്നതും കാണാം.
പാമ്പ് അതിന്റെ പല്ലുകൾ ഉയർത്തി നിരവധി തവണ രക്ഷാസംഘത്തെ ആക്രമിക്കുന്നത് വീഡിയോയിൽ കാണാം
അപ്രതീക്ഷിതമായി പാമ്പ് മുന്നോട്ട് ആഞ്ഞപ്പോൾ ഒരു ഉദ്യോഗസ്ഥന്‍ താഴെക്ക് വീഴുന്നതും മറ്റൊരാൾ പൊടുന്നനെ കൊണ്ട് പിന്നിലേക്ക് മാറുന്നതും കാണാം.
കോൾ ലഭിച്ചയുടനെ വനംവകുപ്പ് സംഘം ഉടൻ തന്നെ നടപടി സ്വീകരിച്ചതായി റേഞ്ച് ഓഫീസർ സോണാൽ പനേരു പറഞ്ഞു. “ഞങ്ങൾ ഓപ്പറേഷൻ ആരംഭിച്ചയുടൻ, മൂർഖൻ സ്വയം പ്രതിരോധിക്കാൻ തുടങ്ങി,
നിരവധി പാമ്പ് പിടുത്തക്കാരെ പലതവണ ആക്രമിച്ചു. അത് ഞങ്ങളുടെ ജീവനക്കാരിൽ ഒരാളെയും ആക്രമിച്ചു, പക്ഷേ ഭാഗ്യവശാൽ പരിക്കില്ല.” അദ്ദേഹം പറഞ്ഞു.
പരിമിതമായ ഉപകരണങ്ങളും ദുഷ്‌കരമായ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും, വളരെ നീണ്ട പരീക്ഷണത്തിനുശേഷം ഒരു ബാഗിലാക്കി പാമ്പിനെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു
പിടികൂടിയ പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് സുരക്ഷിതമായി തുറന്ന് വിട്ടെന്ന് വനം വകുപ്പ് അറിയിച്ചു.